പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിച്ചു

  konnivartha.com : കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നടുവത്തുമൂഴി റേഞ്ചിൽ ജനവാസ മേഖലയിൽ വിഹരിക്കുന്ന പുലിയെ കൂട് വച്ചു പിടിക്കാൻ ഉത്തരവ് ഇറങ്ങിയതിന്‍റെ പിന്നാലെ വനം വകുപ്പ് കൂട് സ്ഥാപിച്ചു . പുലിയെ തിരികെ കാട്ടിൽ അയയ്ക്കാൻ നടത്തിയ ശ്രമങ്ങൾ വിഫലമായതിനെ തുടർന്നും ജനങ്ങളുടെ ജീവന് അപകടം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടിതിനാലുമാണ് റിപ്പോർട്ടുകൾ പരിഗണിച്ച് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ്‌ ഫോറസ്റ്റും കേരള ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ഗംഗ സിംഗ് ഉത്തരവ് നൽകിയത്. പുലിയെ പിടിച്ച് സുരക്ഷിതമായി കാട്ടിൽ തിരികെ അയയ്ക്കുന്നതിനായി വനപ്രദേശത്തിനു വെളിയിൽ പുലിയുടെ സാന്നിധ്യം കൂടുതലായി കാണപ്പെട്ട സ്ഥലങ്ങളിലാണ് കൂടുകൾ വെച്ചത് . കൊല്ലം സതേൺ സോൺ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ മേൽനോട്ടത്തിൽ കോന്നി അസിസ്റ്റൻറ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുടെ സഹായത്തോടെ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നേതൃത്വം…

Read More