AI ക്യാമറ ഇതുവരെ കണ്ടെത്തിയത് 20.42 ലക്ഷം നിയമ ലംഘനങ്ങൾ

ക്യാമറ സ്ഥാപിച്ചതിനു ശേഷം റോഡ് അപകടങ്ങൾ ഗണ്യമായി കുറഞ്ഞു: മന്ത്രി ആന്റണി രാജു സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഒരു മാസം കൊണ്ട് 20,42,542 ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി ഗതാഗത മന്ത്രി ആന്റണി രാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവ സൂക്ഷ്മമായി പരിശോധിച്ച് പ്രോസസ് ചെയ്ത് ഇ-ചലാൻ അയക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ക്യാമറകൾ പ്രവർത്തനം തുടങ്ങിയ ശേഷം, കഴിഞ്ഞ ഒരു മാസത്തെ കണക്കുകൾ പരിശോധിച്ചതിൽനിന്ന്, സംസ്ഥാനത്ത് റോഡ് അപകടങ്ങൾ ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 2022 ജൂണിൽ 3714 വാഹനാപകടങ്ങളാണു സംസ്ഥാനത്തുണ്ടായത്. ക്യാമറ സ്ഥാപിച്ച ശേഷം, 2023 ജൂണിൽ, ഇത് 1278 ആയി കുറഞ്ഞു. കഴിഞ്ഞ വർഷം ജൂണിൽ വാഹനാപകടങ്ങളിൽ 344 പേർക്കു ജീവൻ നഷ്ടപ്പെട്ടു. ഇത്തവണ അത് 140 ആയി കുറഞ്ഞു. 2022 ജൂണിൽ…

Read More