കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിക്ക് സമീപം വാടകയ്ക്ക് എടുത്ത വീട്ടിൽ കച്ചവടത്തിന് സൂക്ഷിച്ച, 30 ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതി കുടുങ്ങി. പിക്ക് അപ്പ് വാനിൽ കടത്തിക്കൊണ്ടുവന്ന 5250 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി സീതത്തോട് കോട്ടമൺപാറ കിഴക്കേ പതാലിൽ രാജൻ കുട്ടിയുടെ മകൻ ബിനുരാജാ(43)ണ് രാമഞ്ചിറയിൽ പോലീസിന്റെ പിടിയിലായത്. ഡാൻസാഫ് ടീമും ഇലവുംതിട്ട പോലീസും ചേർന്നാണ് ഇന്നലെ രാത്രി ഇയാളെ അറസ്റ്റ് ചെയ്തത്. സീതത്തോട് കോട്ടമൺപാറ കിഴക്കേ പതാലിൽ വീട്ടിൽ നിന്നും കോഴഞ്ചേരി ഗവൺമെന്റ് സ്കൂളിന് സമീപം ടി ടി മാത്യു വക തൂവോൺ മലയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബിനുരാജിന്റെ, ബന്ധുക്കളായ ദമ്പതികൾ അന്ന് കോഴഞ്ചേരിയിൽ കസ്റ്റഡിയിലായിരുന്നു. ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിൽ ഡാൻസാഫ് സംഘത്തിന്റെയും, ആറന്മുള പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് ബിനുരാജ് വാടകയ്‌ക്കെടുത്ത വീട്ടിൽ…
Read More