2019 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം വാസന്തി നേടി. റഹ്‌മാൻ ബ്രദേഴ്‌സ് (ഷിനോസ് റഹ്‌മാൻ, സജാസ് റഹ്‌മാൻ) സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാതാവ് സിജു വിൽസനാണ് (നിർമ്മാതാവിന് രണ്ട് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും, സംവിധായകർക്ക് ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും വീതം ലഭിക്കും). മനോജ് കാന സംവിധാനവും നിർമ്മാണവും നിർവഹിച്ച കെഞ്ചിര ആണ് മികച്ച രണ്ടാമത്തെ ചിത്രം (നിർമ്മാതാവിന് 1.5 ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും, സംവിധായകന് 1.5 ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും). ജെല്ലിക്കട്ടിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകൻ (രണ്ട് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും). ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ Ver.5.25, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ സുരാജ് വെഞ്ഞാറമൂട് മികച്ച നടനുള്ള പുരസ്‌കാരം നേടി (ഒരു ലക്ഷം…
Read More