Meet Svante Paabo, the 2022 Nobel Prize winner in Medicine

ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. konnivartha.com : ഹോമോസാപിയന്‍സിന്റെ ജനിതക പ്രത്യേകത കണ്ടെത്തിയ സ്വാന്റെ പേബുവിനാണ് പുരസ്‌കാരം.ഹോമോസാപിയന്‍സിന്റെ ജനിതക പ്രത്യേകത കണ്ടെത്തിയ സ്വാന്റെ പേബുവിനാണ് പുരസ്‌കാരം. സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞനാണ് സ്വാന്റെ പേബുവിന്‍. ജനിതക ഗവേഷണളെ മുന്‍നിര്‍ത്തിയായിരുന്നു പുരസ്‌കാരം നല്‍കിയത്. സ്റ്റോക്ക്‌ഹോമിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് നൊബേല്‍ കമ്മിറ്റി സെക്രട്ടറി തോമസ് പെര്‍ല്‍മാനാണ് ജേതാവിനെ പ്രഖ്യാപിച്ചത്. ആദ്യ മനുഷ്യന്റെ ജനിതക ഘടനെയും പരിണാമവുമായിരുന്നു സ്വാന്റെ പഠിച്ചത്. മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എവല്യൂഷണറി ആന്ത്രോപോളജിയുടെ ഡയറക്ടറാണ് സ്വാന്റേ പേബൂവിൻ. ഡിസംബര്‍ 10 ന് പുരസ്‌കാരം സമ്മാനിക്കും. 10 മില്യണ്‍ സ്വീഡിഷ് ക്രൗണാണ് സമ്മാനത്തുക. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയവർക്കുള്ള നൊബേല്‍ പുരസ്‌കാരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.   konnivartha.com : Svante Paabo was on…

Read More