പാമ്പുകളെ പിടിയ്ക്കാനുള്ള ലൈസൻസ് 19കാരി നേടി

കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ഛനൊപ്പം വനം വകുപ്പിന്‍റെ പാമ്പ് പിടുത്ത പരിശീലനം കാണാനെത്തിയ പത്തൊന്‍പത്കാരി പാമ്പുകളെ പിടിയ്ക്കാനുള്ള ലൈസൻസ് നേടി. അടൂർ മണക്കാല ആലുവിള പുത്തൻവീട്ടിൽ വി.ടി. ചാർളിയെന്ന പൊതുപ്രവർത്തകൻ ചെറുപ്രായം മുതൽ പാമ്പുകളെ പിടികൂടുമായിരുന്നു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മൂന്നാം വർഷ ബി.എ.മലയാളം വിദ്യാർത്ഥിനിയായ മകള്‍ ആഷ്ലി ചാർളി അച്ഛൻ പാമ്പിനെ പിടികൂടാൻ പോകുമ്പോൾ ഇത് കാണാനായി ഒപ്പം കൂടി .മൂർഖൻ, അണലി . ശംഖ വരയൻ, ചുരുട്ട ഉൾപ്പടെ നിരവധി വിഷപാമ്പുകളെ അച്ഛൻ പിടികൂടുന്നത് കണ്ട് തെല്ല് ഭയമുണ്ടായിരുന്നെങ്കിലും പേടി പിന്നീട് മാറി . അങ്ങനെയിരിക്കെയാണ് സാമൂഹ്യ വനവത്കരണ വിഭാഗം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പാമ്പുകളെ പിടിക്കുന്നവർക്ക് ലൈസൻസ് നിർബന്ധമാക്കിയത്.ഇതിനായി ഇവർക്ക് പരിശീലനം നല്‍കാനും വനപാലകർക്ക് മുന്നിൽ വച്ച് പാമ്പുകളെ പിടികൂടുന്നവർക്ക് ലൈസൻസ് നല്‍കാന്‍ വനം വകുപ്പ് തീരുമാനിച്ചു.ഇതിന്‍റെ ഭാഗമായി കോന്നി…

Read More