തണൽ: ഭവനരഹിതരായ കുടുംബത്തിനുള്ള വീടിന്‍റെ തറക്കല്ലിടീല്‍ കർമ്മം നടന്നു

  konnivartha.com/പത്തനംതിട്ട (ആനിക്കാട്): പുന്നവേലി തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭവനരഹിതരായ ഒരു കുടുംബത്തിനുള്ള വീടിന്‍റെ നിർമ്മാണ ഉദ്ഘാടന യോഗം ആനിക്കാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ലിൻസി മോൾ തോമസ് ഉദ്ഘാടനം ചെയ്തു. തറക്കല്ലിടീൽ കർമ്മം ദക്ഷിണ കേരള ലജനത്തുൽ മുഅല്ലിമീൻ വായ്പ്പൂർ മേഖല പ്രസിഡന്റ് വായ്പ്പൂർ പുത്തൻപള്ളി ഇമാം ഷാ മൗലവി നിര്‍വ്വഹിച്ചു . ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ മേഖല സെക്രട്ടറി വായ്പ്പൂർ പഴയപള്ളി ഇമാം അനീസ് റഹ്മാനി പ്രാർത്ഥനയ്ക്ക് നേത്യത്വം നൽകി. തണൽ സെക്രട്ടറി എം എസ് അഷ്റഫ്‌ സ്വാഗതം ആശംസിച്ചു. വെള്ളാവൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ അനൂപ്, യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി സലീൽ സാലി, പുതുക്കുടി മുസ്ലിം ജമാഅത്ത് ഇമാം ഷഫീക് മൗലവി, വിവിധ ജമാഅത്കളെ പ്രതിനിധീകരിച്ചുകൊണ്ട് ബഷീർ മാസ്റ്റർ (പുതുക്കുടി), വായ്പ്പൂർ പഴയപ്പള്ളി പ്രസിഡന്റ് ഹനീഫ…

Read More