നന്മയുടെ പാത തെളിയിച്ച് സുഗതൻ മാഷ്

  konnivartha.com: 12 വർഷങ്ങൾക്കു മുമ്പ് താൻ ക്ലാസ് എടുത്തു കൊണ്ടിരിക്കുമ്പോൾ പ്രായാധിക്യത്താൽ നടക്കാൻ പോലും കഴിയാത്ത ഒരു മുത്തശ്ശി പടികൾ ഇറങ്ങി ക്ലാസിന്റെ വാതിലിൽ വന്ന് “അനന്തുവിന്റെ ക്ലാസ്സ് അല്ലേ എന്ന് ചോദിച്ചു.” അതെ… എന്ന് ആ അധ്യാപകൻ മറുപടി നൽകി. അനന്തുവിന്റെ മുത്തശ്ശി ആണ് ഞാൻ എന്നും.. അവൻ രാവിലെ ഒന്നും കഴിച്ചില്ല ഇത് അവന് കൊടുക്കണേ സാർ എന്ന് പറഞ്ഞുകൊണ്ട് ഒരു കവർ ബ്രഡ് ആ അധ്യാപകന്റെ നേരെ നീട്ടി… അദ്ദേഹത്തിന് എന്തോ അസ്വഭാവികത തോന്നി.   അവശയായ മുത്തശ്ശിയോട് എല്ലാ കാര്യങ്ങളും ആ അധ്യാപകൻ ചോദിച്ചറിഞ്ഞു. തന്റെ കൊച്ചുമകനാണ് അനന്തു എന്നും അവന്റെ അമ്മ മാനസിക പ്രശ്നമുള്ള വ്യക്തിയാണെന്നും അതുകാരണം ഞങ്ങളെ ഉപേക്ഷിച്ച് ഇവന്റെ അച്ഛൻ വീട് വിട്ടു പോയെന്നും മറ്റുമുള്ള വേദനിക്കുന്ന കഥ കേട്ടപ്പോൾ ആ അധ്യാപകന്റെ മനസ്സൊന്നു പിടഞ്ഞു……

Read More