ഭൂലോക ലക്ഷ്മിയുടെ തിരോധാന കേസ്സ് പത്തു വര്‍ഷം പിന്നിട്ടു : ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഹസനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഗവിയിൽ നിന്നും ദൂരൂഹ സാഹചര്യത്തിൽ കാണാതായ ഭൂലോക ലക്ഷ്മിയുടെ തിരോധാനത്തിന് പത്ത് വർഷം പിന്നിടുന്നു. പത്ത് വർഷം പിന്നിട്ടിട്ടും അന്വേഷണത്തിന് ആധുനിക സംവിധാനം ഉള്ള ഇന്നത്തെ കാലഘട്ടത്തിൽ നിരവധി അന്വേഷണ സംഘങ്ങളും, ആലപ്പുഴ, കൊല്ലം, ഇപ്പോൾ തിരുവല്ല ക്രൈം ബ്രാഞ്ചുകൾ അന്വേഷിച്ചിട്ടും ഭൂലോക ലക്ഷ്മിയെ കണ്ടെത്താനോ. ഇവർ ജീവനോടെ ഭൂമുഖത്ത് ഉണ്ടോയെന്ന് കണ്ടെത്താനോ ഒരു അന്വേഷണ സംഘത്തിനും കഴിഞ്ഞിട്ടില്ല. പത്ത് വർഷക്കാലമായി തൻ്റെ ഭാര്യയേ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ഡാനിയേൽ കുട്ടി മുട്ടാത്ത വാതിലുകളില്ല. ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി നീതിയ്ക്കാക്കായി കാത്തിരിയ്ക്കുകയാണ് ഈ സാധു മനുഷ്യൻ.   രണ്ടായിരത്തി പതിനൊന്ന് ആഗസ്റ്റ് മാസം പതിമൂന്നാം തീയതിയാണ് സീതത്തോട് പഞ്ചായത്തിലെ കൊച്ചു പമ്പ ഏഴാം നമ്പർ കെ.എഫ്.ഡി.സി ക്വാട്ടേഴ്സിൽ നിന്നും അന്ന് നാല്പത്തിനാലു വയസ്സുള്ള…

Read More