വിവിധ ജില്ലകളില്‍ അധ്യാപക ഒഴിവ്

വിവിധ ജില്ലകളില്‍ അധ്യാപക ഒഴിവ് മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ. കോളേജില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : കാസര്‍ഗോഡ് മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ. കോളേജില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കന്നഡ, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകള്‍. അപേക്ഷകള്‍ ജൂണ്‍ ഏഴിന് വൈകീട്ട് അഞ്ചിനകം [email protected] എന്ന ഇമെയിലിലേക്കോ കോളേജ് ഓഫീസില്‍ നേരിട്ടോ ലഭ്യമാക്കണം. ഫോണ്‍: 04998272670. തിരുവനന്തപുരത്ത് ഗസ്റ്റ് ലക്ചറര്‍ ഒഴിവ് തിരുവനന്തപുരം മലയിന്‍കീഴ് എം.എം.എസ്. ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒഴിവുള്ള മലയാളം, ഹിന്ദി, ജേര്‍ണലിസം, സ്റ്റാറ്റിസ്റ്റിക്‌സ് ഫിസിക്‌സ്, കൊമേഴ്‌സ് ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പു ഡയറക്ടര്‍/ഡെപ്യൂട്ടി ഡയറക്ടറുടെ കൊല്ലം ഓഫീസില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ പാനലില്‍ പേരു രജിസ്റ്റര്‍…

Read More