konnivartha.com: സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 5 അധ്യാപകരെ വീതവും, വൊക്കേഷണൽ, ഹയർ സെക്കൻഡറി വിഭാഗത്തിൽ 2 അധ്യാപകരെയുമാണ് 2021-22 വർഷത്തെ അവാർഡിന് തെരഞ്ഞെടുത്തത്. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും, മാതൃകാ ക്ലാസ്സ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം കൂടി വിലയിരുത്തിയുമാണ് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും, പൊതുവിദ്യാഭ്യാസ ഡയറക്ടർ കൺവീനറും, എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ, എസ്.ഐ.ഇ.ടി. ഡയറക്ടർമാർ അംഗങ്ങളുമായ സമിതിയാണ് സംസ്ഥാന അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. അവാർഡുകൾ ഈ മാസം 16 ന് വൈകീട്ട് 3 ന് തിരുവനന്തപുരം തമ്പാനൂർ ശിക്ഷക് സദനിൽ മന്ത്രി വി.ശിവൻകുട്ടി വിതരണം ചെയ്യും. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡും ചടങ്ങിൽ വിതരണം ചെയ്യും. ജേതാക്കൾ: ഹയർ സെക്കൻഡറി വിഭാഗം: സീമാ കനകാമ്പരൻ, പ്രിൻസിപ്പാൾ, എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, ആലുവ., ബീന.ടി.എസ്, പ്രിൻസിപ്പാൾ, ഗവ.മോഡൽ എച്ച്.എസ്.എസ്, വെങ്ങാനൂർ, തിരുവനന്തപുരം., പ്രമോദ് വി.എസ്, എച്ച്.എസ്.എസ് ടി, എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി, നോർത്ത് പരവൂർ, എറണാകുളം., സാജൻ കെ.എച്ച്, പ്രിൻസിപ്പാൾ, ഗവ.എച്ച്.എസ്.എസ്, പെരിങ്ങോട്ടുകര, തൃശൂർ., മാത്യു എൻ. കുര്യാക്കോസ്, പ്രിൻസിപ്പാൾ, സെന്റ് തോമസ് എച്ച്. എസ്.എസ്, പാലാ, കോട്ടയം. യു.പി വിഭാഗം: മണികണ്ഠൻ. വി.വി, പി.ടി ടീച്ചർ, വി.വി യുപി…
Read More