സിസ്റ്റര്‍ ലൂസി ബ്രിട്ടോ എന്ന ഗോവന്‍ കന്യാസ്ത്രീക്ക് ലോകത്തില്‍ മറ്റാര്‍ക്കും കിട്ടാത്ത അപൂര്‍വ ഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് വരുന്ന എല്ലാ കത്തുകളും ആദ്യം പൊട്ടിച്ചുവായിക്കുന്നത് സിസ്റ്റര്‍ ലൂസിയാണ്. വിവിധരാജ്യങ്ങളില്‍ നിന്ന്് വിവിധ ആവശ്യങ്ങളുന്നയിച്ച് വിവിധ ഭാഷകളില്‍ വരുന്ന കത്തുകളെല്ലാം അത് അയച്ച ആളുകളോടുള്ള സകല ആദരവും സ്‌നേഹവും പുലര്‍ത്തിക്കൊണ്ടാണ് സിസ്റ്റര്‍ ലൂസി പൊട്ടിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാത്രമല്ല ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, ബെനഡിക്ട് പതിനാറാമന്‍ പാപ്പ എന്നിവര്‍ക്ക് വരുന്ന കത്തുകളും കൈകാര്യം ചെയ്തിരുന്നതും സിസ്റ്റര്‍ ലൂസി ബ്രിട്ടോ ആയിരുന്നു. ഈ ഓഫീസില്‍ ജോലി ചെയ്യുന്ന 300 പേരില്‍ ഏക ഇന്ത്യന്‍ സാന്നിധ്യമാണ് 69 കാരിയായ സിസ്റ്റര്‍ ലൂസി. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് കത്തുകളാണ് ദിവസവും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് കൈകാര്യം ചെയ്യുന്നത് അത്രയെളുപ്പമുള്ള കാര്യമല്ല.…
Read More