ഫിൻലൻഡ്,സ്വീഡൻ,ഐസ്‌ലൻഡ്,നോർവേ പ്രധാനമന്ത്രിയുമായി  നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി

ഫിൻലൻഡ്,സ്വീഡൻ,ഐസ്‌ലൻഡ്,നോർവേ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി   ഫിൻലൻഡ്പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച രണ്ടാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയ്ക്കിടെ കോപ്പൻഹേഗനിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫിൻലൻഡ് പ്രധാനമന്ത്രി ശ്രീമതി സന്ന മരിനുമായി . ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. 2021 മാർച്ച് 16-ന് നടന്ന ഉഭയകക്ഷി വെർച്വൽ ഉച്ചകോടിയുടെ ഫലങ്ങൾ നടപ്പിലാക്കുന്നതിൽ കൈവരിച്ച പുരോഗതിയിൽ ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തി. സുസ്ഥിരത, ഡിജിറ്റൽവൽക്കരണം, ശാസ്ത്ര-വിദ്യാഭ്യാസ മേഖലകളിലെ സഹകരണം തുടങ്ങിയ മേഖലകൾ ഉഭയകക്ഷി പങ്കാളിത്തത്തിന്റെ പ്രധാന തൂണുകളാണെന്ന് ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. നിർമ്മിത ബുദ്ധി , ക്വാണ്ടം കംപ്യൂട്ടിംഗ്, ഭാവി മൊബൈൽ സാങ്കേതികവിദ്യകൾ, ക്ലീൻ ടെക്നോളജികൾ, സ്മാർട്ട് ഗ്രിഡുകൾ തുടങ്ങിയ പുതിയതും വളർന്നുവരുന്നതുമായ സാങ്കേതികവിദ്യകളുടെ മേഖലകളിൽ സഹകരണം വിപുലീകരിക്കാനുള്ള അവസരങ്ങളെക്കുറിച്ച് അവർ ചർച്ച ചെയ്തു. ഇന്ത്യൻ കമ്പനികളുമായി പങ്കാളിത്തത്തിനും ഇന്ത്യൻ വിപണി നൽകുന്ന വലിയ…

Read More

കര്‍ദിനാള്‍മാരായി അഞ്ചുപേരെ കൂടി മാര്‍പാപ്പ നിയമിച്ചു

വത്തിക്കാന്‍ സിറ്റി : ആഗോള കത്തോലിക്കാസഭയില്‍ കര്‍ദിനാള്‍മാരായി അഞ്ചുപേരെ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.മാലി, സ്‌പെയിന്‍, സ്വീഡന്‍, ലാവോസ്, എല്‍സാല്‍വഡോര്‍ എന്നിവിടങ്ങളിലേക്കു നിയമിതരായ കര്‍ദിനാള്‍മാരുടെ സ്ഥാനാരോഹണം ജൂണ്‍ 28നു നടത്തും. ആര്‍ച്ച്ബിഷപ്പുമാരായ ജീന്‍ സെബ്രോ (മാലി) ജുവാന്‍ ജോസ് ഒമല്ലോ (സ്‌പെയിന്‍) ആന്‍ഡ്രൂസ് അര്‍ബോറലിയസ് (സ്വീഡന്‍) ലൂയി മേരി ലിങ് (ലാവോസ്) ഗ്രിഗോറിയോ റോസ ഷെവസ് (എന്‍സാല്‍വഡോര്‍) എന്നിവരാണു സഭയുടെ ഉന്നത സമിതിയായ കര്‍ദിനാള്‍ സംഘത്തിലെ അംഗങ്ങളായി നിയമിക്കപ്പെട്ടത്. മാര്‍പാപ്പയുടെ ഉപദേഷ്ടാക്കളായ കര്‍ദിനാള്‍മാരില്‍ എണ്‍പതു വയസ്സുവരെയുള്ളവര്‍ക്കാണു പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കാവുന്നത്. പുതിയ കര്‍ദിനാള്‍മാരെല്ലാം എണ്‍പതില്‍ താഴെയുള്ളവരാണ്. ഞായറാഴ്ച പ്രസംഗത്തില്‍ അപ്രതീക്ഷിതമായാണു മാര്‍പാപ്പ പ്രഖ്യാപനം നടത്തിയത്.

Read More