നിര്‍ത്തിവെച്ച ഗ്രാമീണ സര്‍വീസുകള്‍ പുനരാരംഭിക്കും :ഡെപ്യൂട്ടി സ്പീക്കര്‍ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

konnivartha.com: അടൂര്‍ പന്തളം ഡിപ്പോകളില്‍ ദീര്‍ഘനാളുകളായി നിര്‍ത്തിവച്ചിരുന്ന ഗ്രാമീണ ഓര്‍ഡിനറി സര്‍വീസുകളുടെ ഫീസിബിലിറ്റി ബോധ്യപ്പെട്ട് സാധ്യമാക്കാവുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.   അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ, പന്തളം ഓപ്പറേറ്റിങ് സെന്റര്‍ എന്നിവയുടെ അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സ്പീക്കറുടെ ആവശ്യാനുസരണം അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അധ്യക്ഷതയില്‍ മന്ത്രിയുടെ നിയമസഭാ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. നിര്‍ത്തിവെച്ച പന്തളം പെരുമണ്‍ സര്‍വീസിനെ അടൂര്‍ ഡിപ്പോയുമായി ബന്ധപ്പെടുത്തി ക്രമീകരിച്ച് പുനരാരംഭിക്കുന്നതിനും തീരുമാനമായി. പന്തളം ഡിപ്പോയില്‍ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് ജീവനക്കാര്‍ക്ക് വിശ്രമത്തിനായുള്ള കെട്ടിടം നിര്‍മിക്കുന്ന സ്ഥലം തിട്ടപ്പെടുത്തുന്നതില്‍ വര്‍ഷങ്ങളായി നിലനിന്നുവന്ന സാങ്കേതിക തടസ്സം യോഗത്തില്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചു. അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ യാര്‍ഡ് നിര്‍മാണം, ബസ് ഷെല്‍ട്ടര്‍ കനോപ്പി നിര്‍മാണം എന്നിവ എംഎല്‍എ ഫണ്ട് വിനിയോഗത്തിലൂടെ സാധ്യമാക്കുന്നതിന് പൊതുമരാമത്ത്…

Read More