പരിമിതമായ സൗകര്യങ്ങളോടൂകൂടിയെങ്കിലും ജീവിക്കുവാന്‍വേണ്ട ശമ്പളം ലഭിക്കുന്നതിനായി കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ജൂലൈ ഒന്നാംതീയതി ശനിയാഴ്ച പ്രസിഡന്റ് സാലു കാലായിലിന്റെ അധ്യക്ഷതയില്‍ ഷിക്കാഗോയില്‍ ചേര്‍ന്ന സംഘടനയുടെ ഏക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ നഴ്‌സിംഗ് സമരത്തിന് അനുകൂലമായി സെക്രട്ടറി ലൂക്കോസ് പാറേട്ട് അവതരിപ്പിച്ച പ്രമേയം ഐക്യകണ്‌ഠ്യേന പാസാക്കി. കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടേയും ഇതര തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടേയും ശമ്പളവും സേവന വ്യവസ്ഥയും തികച്ചും അപഹാസ്യമാണെന്ന് പ്രമേയത്തില്‍ സെക്രട്ടറി ലൂക്കോസ് പാറേട്ട് വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ താഴെക്കിടയിലുള്ള തോഴിലാളികളുടെ അടിസ്ഥാന ശമ്പളം നിശ്ചയിച്ചിട്ടുള്ളത് പ്രതിമാസം 17,000 രൂപയായിട്ടാണ്. ഇതര അലവന്‍സുകളും ഉദാരമായ ആനുകൂല്യങ്ങളും വേറേയും. നിശ്ചിത വിദ്യാഭ്യാസമോ, വേണ്ടത്ര അനുഭവമോ ഇല്ലാത്ത ഹോം നഴ്‌സിനു സൗജന്യ ഭക്ഷണത്തിനും താമസത്തിനും പുറമെ 12,000-ത്തിലധികം രൂപ പ്രതിമാസ…
Read More