konnivartha.com: കോന്നിയില്‍ ഇന്ന് വെളുപ്പിനെയും വൈകിട്ടും ഉണ്ടായ ശക്തമായ കാറ്റില്‍ പലഭാഗത്തും നാശനഷ്ടം ഉണ്ടായി . മരങ്ങള്‍ ഒടിഞ്ഞു വീണ് വൈദ്യുത ലൈനുകളും പോസ്റ്റും തകര്‍ന്നു . അരുവാപ്പുലം പടപ്പക്കല്‍ ഭാഗത്ത് വീടിനു മുകളില്‍ മരം വീണു വീടിനു നാശനഷ്ടം ഉണ്ടായി . കോന്നിയില്‍ കെട്ടിട മുകളില്‍ വെച്ച ഫ്ലെക്സ് റോഡില്‍ വീണു . യാത്രികരോ വാഹനമോ അപ്പോള്‍ അവിടെ ഇല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി . ഇന്ന് വെളുപ്പിനെ ഉണ്ടായ കാറ്റില്‍ പല ഭാഗത്തും കൃഷിയ്ക്ക് നാശനഷ്ടം ഉണ്ടായി . വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റില്‍ പല ഭാഗത്തും മരങ്ങള്‍ ഒടിഞ്ഞു റോഡിന് കുറുകെ വീണു . അപകടാവസ്ഥയില്‍ ഉള്ള മരങ്ങള്‍ മുറിച്ചു മാറ്റണം എന്നുള്ള പഞ്ചായത്ത് അറിയിപ്പുകളും നിര്‍ദേശങ്ങളും ആരും പാലിച്ചിട്ടില്ല . റോഡിലേക്ക് മരങ്ങള്‍ ഒടിഞ്ഞു വീണാല്‍ കോന്നി അഗ്നി ശമന…
Read More