സെബാസ്റ്റ്യൻ ആൻ്റണി ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ പരിസ്ഥിതി സംരക്ഷണത്തിനും, സുസ്ഥിരതയ്ക്കും ഉള്ള തങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ടും, ഫലപ്രദമായ പ്രവർത്തനങ്ങളിലൂടെ വരും തലമുറയിൽ അവബോധം വളർത്തുന്നതിന് ഉദ്ദേശ്ശിച്ചുകൊണ്ടും മെയ് 4-ന് ലോക ഭൗമദിനം ആചരിച്ചു. ഫാ. ജോസഫ് അലക്സ് ഭൗമദിനാചരണ ചടങ്ങുകൾ ഉത്ഘാടനം ചെയ്തു. ഇടവകാംഗങ്ങളും, ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ പ്രതിനിധികളും ചടങ്ങുകളിൽ സജീവമായി പങ്കെടുത്തു. മാതാപിതാക്കളും കുട്ടികളും അടങ്ങുന്ന ഇടവക സമൂഹം പരിസ്ഥിതി സംരക്ഷണത്തിന് ഉതകുന്ന വിവിധ പ്രവർത്തനങ്ങളിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കൂടിയുള്ള ഒരു ഒത്തുചേരലായിരുന്നു ഇത്. പച്ചക്കറിത്തോട്ടം വൃത്തിയാക്കലും കള പറിക്കലും മുതൽ നടുന്നതിനുള്ള തൈകൾ തയ്യാറാക്കലും, രസകരമായ ഒരു റോക്ക് പെയിൻ്റിഗും വരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിപാടികളാണ് ഈ ദിനത്തിൽ നടത്തപ്പെട്ടത്. ഇടവക വികാരി ഫാ. ടോണി പുല്ലുകാട്ടിന്റെ നേതൃത്വത്തിൽ , ട്രസ്റ്റിമാരും…
Read More