എസ്.എസ്.എൽ.സി. പരീക്ഷകൾ 2026 മാർച്ച് 5ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പരീക്ഷകൾ രാവിലെ 9.30 ന് ആരംഭിക്കും. ഐ.ടി. മോഡൽ പരീക്ഷ ജനുവരി 12 മുതൽ 22 വരെ നടക്കും. എസ്.എസ്.എൽ.സി ഐ.ടി. പരീക്ഷ ഫെബ്രുവരി 2ന് ആരംഭിച്ചു 13ന് അവസാനിക്കും. എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെ നടക്കും. എസ്.എസ്.എൽ.സി. പരീക്ഷക്ക് അപേക്ഷയും പരീക്ഷാ ഫീസും പിഴ കൂടാതെ ഒടുക്കേണ്ട തീയതി 2025 നവംബർ 12 മുതൽ 19 വരെയാണ്. പിഴയോടു കൂടി അപേക്ഷ സ്വീകരിക്കുന്ന തീയതി നവംബർ 21 മുതൽ 26 വരെ. മൂല്യനിർണയം 2026 ഏപ്രിൽ 7 മുതൽ 25 വരെ നടക്കും. ഫലപ്രഖ്യാപനം പ്രതീക്ഷിക്കുന്ന തീയതി മെയ് 8 ആണ്. ഗൾഫ് മേഖലയിൽ ഏഴ് കേന്ദ്രങ്ങളും…
Read More