ഗുരുദേവ ജയന്തിയും ഓണവും ആഘോഷിച്ചു

ശ്രീനാരായണ മിഷൻ സെന്‍റര്‍ വാഷിംഗ്ടൻ ഡിസി ഗുരുദേവ ജയന്തിയും ഓണവും ആഘോഷിച്ചു konnivartha.com: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൻ ഡിസി ആസ്ഥാനമായി കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തോളമായി പ്രവർത്തിക്കുന്ന പ്രമുഖ ശ്രീനാരായണ സംഘടനയായ SNMC, 171 -)മത് ഗുരുദേവ ജയന്തിയും ഈ വർഷത്തെ ഓണാഘോഷങ്ങളും , വളരെ സമുചിതമായി ഭക്തിപുരസ്സരം കൊണ്ടാടി മെരിലാൻട് സംസ്ഥാനത്തെ സിൽവർ സ്പ്രിംഗ് Odessa Shannon Middle School ൽ വിഭവ സമൃദ്ധമായ ഓണസദ്യയോടെ ആരംഭിച്ച ആഘോഷ പരിപാടികളിൽ ജാതിമതഭേദമന്യേ ഒരു വലിയ ജനാവലി പങ്കെടുത്തു. വർണ്ണശബളമായ ജയന്തിഘോഷയാത്രയോടെ ആരംഭിച്ച വിവിധ കലാസാംസ്കാരിക പരിപാടികൾ സദസ്സിന്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, അതിമനോഹരമായ തിരുവാതിര, ഫാഷൻ ഷോ എന്നിവ അഘോഷത്തിന്റെ പ്രത്യേകത ആയിരുന്നു. ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ സന്ദീപ് പണിക്കർ, ഓണമെന്ന ഓർമ്മ സ്വാംശീകരിക്കുന്ന…

Read More

ശ്രീനാരായണ മിഷൻ സെൻറർ വാഷിംഗ്‌ടൺ ഡി.സി ഗുരുദേവ ജയന്തിയും ഓണവും ആഘോഷിച്ചു

  സന്ദീപ് പണിക്കര്‍ konnivartha.com:അമേരിക്കയിലെ, വാഷിംഗ്‌ടൺ ഡി.സി., ആസ്ഥാനമായി പ്രവർത്തിക്കുന്ന,ശ്രീനാരായണ മിഷൻ സെൻറർ (SNMC) 170-മത് ശ്രീനാരായണ ഗുരുജയന്തി ഓണാഘോഷ പരിപാടികൾ വളരെ ഭക്തിപുരസ്സരം ഭംഗിയായി ആഘോഷിച്ചു. മെരിലാന്റിലെ ബ്രിഗ്ഗ്സ് ഷെയനി മിഡിൽ സ്കൂളിൽ വർണ്ണ ശമ്പളമായ ഘോഷയാത്രയോടെ തുടക്കം കുറിച്ച പരിപാടികൾ, ഇന്ത്യൻ എംബസ്സി, വാഷിംഗ്‌ടൺ ഡി. സി., ലെ മുതിർന്ന ഉദ്യോഗസ്ഥൻ ശ്രീ രാജീവ് അഹൂജ ഉത്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുവിന്റെ മഹത്തരമായ സന്ദേശങ്ങൾ അമേരിക്കൻ ഐക്യ നാടുകളിൽ പ്രചരിപ്പിക്കുന്നതിൽ ശ്രീനാരായണ മിഷൻ സെന്റർ പോലുള്ള സംഘടനകളുടെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു. ശ്രീ നാരായണ ഗുരു നിഷ്കർഷിച്ച, വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന മഹാ സന്ദേശത്തിലൂടെ നല്ലൊരു മനുഷ്യ സമൂഹത്തെ വാർത്തെടുക്കാൻ നമുക്കു കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. SNMC യുടെ പ്രസിഡണ്ട്  ഷാം. ജി. ലാൽ, വൈസ് പ്രസിഡണ്ട് ഡോ.മുരളീരാജൻ എന്നിവർ…

Read More