കുറവന്‍ കുറത്തി മലകളുടെ സംരക്ഷണത്തിന് വേണ്ടി കല്ലേലി കാവിൽ പ്രത്യേക പൂജകൾ നടന്നു

കോന്നി :ആദി ദ്രാവിഡനാഗ ഗോത്ര ജനതയുടെ വിശ്വാസങ്ങളെ ഒരു വെറ്റില താലത്തിൽ നിർത്തി ഇടുക്കി ഡാമിനെ സംരക്ഷിച്ചു നിലനിർത്തിയിരിക്കുന്ന കുറവന്‍ കുറത്തി മലകളുടെ ഐശ്വര്യത്തിന് വേണ്ടി ഭാരത പൂങ്കുറവന്‍ ഭാരത പൂങ്കുറത്തി സങ്കല്‍പ്പത്തില്‍ ഏക പ്രതിഷ്ഠ ഉള്ള കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) പ്രത്യേക പൂജകള്‍ നടന്നു . എല്ലാ ദിവസവും പൂജകള്‍ ഉണ്ടെങ്കിലും  മാസത്തിൽ ഒരിക്കൽ കുറവൻ കുറത്തി മലകളുടെ നിലനിൽപ്പിനു വേണ്ടി പ്രത്യേക പൂജകൾ കാവിൽ നടന്നു വരുന്നു. ഇടുക്കി ഡാം നിര്‍മ്മാണത്തിന് വേണ്ടി കുറവന്‍ കുറത്തി മലകളെ ചൂണ്ടി കാണിച്ച കൊലുമ്പൻ എന്ന ആദിവാസി ഊരാളി മൂപ്പൻ ഇതിന്‍റെ നിര്‍മ്മാണത്തിന് വേണ്ടി അന്ന് കല്ലേലി മേഖലയില്‍ നിന്നും ആദിവാസികളെ എത്തിച്ചിരുന്നു . ഡാമിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ഇടയില്‍ വെച്ചു മിക്കവരും മരണപ്പെട്ടു .മരണം ഉണ്ടാകാതെ ഇരിക്കാന്‍  999 മലകളുടെ…

Read More