എന്‍റെ കേരളം മേളയിൽ അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരം

    konnivartha.com : /പത്തനംതിട്ട: കേരള സർക്കാർ രണ്ടാം വാർഷികത്തിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന എന്‍റെ കേരളം മേളയിൽ പങ്കാളിത്വം കൊണ്ടും, മികച്ച പ്രവർത്തനം കൊണ്ടും ജനശ്രദ്ധയാകർഷിച്ച സാമൂഹ്യനീതി വകുപ്പ് ക്ഷേമ സ്ഥാപനമായ മഹാത്മ ജന സേവന കേന്ദ്രം അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിന്‍റെ വിപണന സ്റ്റാളിന് സ്പെഷ്യൽ ജൂറി പുരസ്കാരം. അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിന്‍റെ അധീനതയിലുള്ള ഓൾഡ് ഏജ് ഹോമിലെയും ബെഗ്ഗർ ഹോമിലെയും അംഗങ്ങൾ നിർമ്മിക്കുന്ന മായമില്ലാത്ത കറി കൂട്ടുകൾ, മനോഹരവും വ്യത്യസ്ഥവുമായ മെഴുകുതിരികൾ, സുഗന്ധ തിരികൾ എന്നിവയായിരുന്നു വിപണനത്തിന് എത്തിച്ചത്. ഇതിൽ കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ നിന്നും ഉൽപ്പന്നങ്ങൾ നേരിലെടുത്ത് നിർമ്മിച്ച് വിപണിയിലെത്തിച്ച കാശ്മീരി മുളക് പൊടി ഗുണ്ടൂർ മുളക് പൊടി മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിക്കൻ മസാല, മീറ്റ് മസാല, സാമ്പാർ മസാല തുടങ്ങിയവയാണ് ജനപ്രിയമായത്. ഏറ്റവും…

Read More