യൗവനത്തിലേക്കുള്ള മാസ്മരികയാത്ര മനോഹരമായി വരച്ചുകാട്ടിയ കോസ്റ്റ റിക്കൻ സംവിധായിക വാലന്റീന മൗറലിന്റെ സ്പാനിഷ് ചിത്രം ‘ഐ ഹാവ് ഇലക്ട്രിക് ഡ്രീംസി’ന് സുവർണമയൂരം

ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ചിത്രത്തിനുള്ള സുവർണമയൂരം സ്പാനിഷ് ചിത്രമായ ‘ഐ ഹാവ് ഇലക്ട്രിക് ഡ്രീംസി’ന് (ടെംഗോ സൂനോസ് ഇലക്ട്രിക്കോസ്). സിനിമയുടെ വർത്തമാനവും ഭാവിയും തിരശീലയിലേക്കു കൊണ്ടുവന്നെന്നു ജൂറി വിശേഷിപ്പിച്ച സിനിമയുടെ സംവിധായിക കോസ്റ്റ റിക്കൻ ചലച്ചിത്രകാരിയായ വാലന്റീന മൗറലാണ്. 16 വയസുള്ള ഇവ എന്ന പെൺകുട്ടി യൗവനയുക്തയാകുന്നതോടെ അവളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും പ്രതിസന്ധികളും സങ്കീർണതകളും ചിത്രം വരച്ചുകാട്ടുന്നു.  ജീവിതത്തിന്റെ സത്യസന്ധമായ ചിത്രീകരണം നടത്തിയ ചിത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ, ഹിംസയും ദയവും കോപവും അടുപ്പവുമൊക്കെ ഒരേ അളവിൽ സഞ്ചരിക്കുന്ന തലത്തിലേക്കെത്തുന്നതായി ജൂറി അഭിപ്രായപ്പെട്ടു. “ഈ ചിത്രം മാസ്മരികവും മനസിനെ പിടിച്ചുലയ്ക്കുന്നതുമായിരുന്നു”വെന്നു ജൂറി പരാമർശിച്ചു. ലോകത്തിന്റെ മറുഭാഗത്തുള്ള കഥകളിലൂടെ ജനങ്ങളെ തിരിച്ചറിയാനും അതേസമയം സാർവത്രികമായ കുടുംബമൂല്യങ്ങളുമായും വികാരങ്ങളുമായും കൂട്ടിയിണക്കാനും ചിത്രം സഹായിക്കുന്നു. ചിത്രത്തിന്റെ നിർമാണം ബെനോയിറ്റ് റോളണ്ടും ഗ്രെഗോയർ ഡെബെയ്‌ലിയുമാണ്. ഇറാന്റെ സാമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥിതിയുടെ സൂക്ഷ്മമായ ചിത്രീകരണം നടത്തിയ ‘നോ…

Read More