സ്ത്രീകള്‍ക്ക് സുരക്ഷിത താവളവുമായി തിരുവല്ലയില്‍ ഷീ ലോഡ്ജ് വരുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം :വിവിധാവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്ന വനിതകള്‍ക്ക് അന്തിയുറങ്ങുന്നതിനും വിശ്രമിക്കുന്നതിനുമായി സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഷീ ലോഡ്ജ് നിര്‍മ്മാണവുമായി തിരുവല്ല നഗരസഭ. തിരുവല്ല നഗരസഭയിലെ വൈ.എം.സി.എയ്ക്ക് സമീപം നഗര ഹൃദയത്തിലാണു ഷീ ലോഡ്ജ് നിര്‍മ്മിക്കുന്നത്. ലോഡ്ജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തിരുവല്ല നഗരസഭാ ചെയര്‍മാന്‍ ആര്‍.ജയകുമാര്‍ തറക്കല്ലിട്ടു ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് എന്നിവയ്ക്കു സമീപമാണു ഷീ ലോഡ്ജ് നിര്‍മിക്കുന്നത്. ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 39.19 ലക്ഷം രൂപയും തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 40 ലക്ഷം രൂപയും നഗരസഭ ഷീ ലോഡ്ജിനു വകയിരുത്തിയിട്ടുണ്ട്. ആദ്യഘട്ട നിര്‍മ്മാണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് തിരുവല്ല നഗരസഭാ ചെയര്‍മാന്‍ ആര്‍.ജയകുമാര്‍ പറഞ്ഞു. സ്ത്രീകളോടൊപ്പം എത്തുന്ന 12 വയസില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കും ഇവിടെ താമസ സൗകര്യം ലഭിക്കും. നടത്തിപ്പ്…

Read More