konnivartha.com : ഇന്ദ്രൻസ് ഞങ്ങളുടെ സൂപ്പർ സ്റ്റാർ. ലൂയിസായി ഗംഭീര പ്രകടനത്തോടെ ഇന്ദ്രൻസ് ചേട്ടൻ ഞങ്ങളുടെ സൂപ്പർ സ്റ്റാറായി മാറിയിരിക്കുന്നു. ലൂയിസ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ ഷാബു ഉസ്മാൻ്റ വാക്കുകൾ! ഡോ. ലൂയിസ് എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ഇന്ദ്രൻസ് ചിത്രത്തിൽ ഗംഭീര പ്രകടനമാണ് നടത്തിയത്. ചിത്രീകരണം പൂർത്തിയായ ലൂയിസ് നവംബർ 4-ന് റിലീസിന് ഒരുങ്ങുകയാണ്.ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷൻ്റെ ബാനറിൽ റ്റിറ്റി എബ്രഹാം കൊട്ടുപള്ളിൽ ആണ്. ഒരു നടൻ സൂപ്പർ താരമായി മാറുന്നത് ,അദ്ദേഹം ചെയ്യുന്ന ഒരു കഥാപാത്രം സംവിധായകൻ്റേയും, എഴുത്തുകാരൻ്റേയും ചിന്തകൾക്കൊപ്പം, അഭിനയിച്ച് മനോഹരമാക്കുമ്പോഴാണ് .അങ്ങനെ നോക്കുമ്പോൾ ലൂയിസ് എന്ന കഥാപാത്രത്തെ വിജയിപ്പിച്ച ഇന്ദ്രൻസ് ഞങ്ങൾക്ക് സൂപ്പർ സ്റ്റാറാണ് .ലൂയിസിൻ്റെ അണിയറ പ്രവർത്തകർ പറയുന്നു.ഇന്ദ്രൻസിനും ലൂയിസിനെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ട്.ഞാൻ അഭിനയിച്ചതിൽ നിന്നും തികച്ചും…
Read Moreടാഗ്: shabu Usman
ഷാബു :കോന്നിയൂരിന്‍റെ സിനിമാക്കാരൻ
KONNI VARTHA .COM : കലയെയും, നാടിനെയും ഒരുപോലെ സ്നേഹിക്കുന്ന ഷാബുവിന്‍റെ രണ്ടാമത്തേ ചലച്ചിത്രവും പിറവിയെടുക്കുന്നത് കോന്നിയുടെ ഗ്രാമീണ കാഴ്ചകളിലൂടെ . സ്കൂൾ വിദ്യാഭ്യാസക്കാലം തൊട്ടേ സിനിമയെന്ന മോഹവുമായി യാത്ര തുടങ്ങിയ ഈ കലാകാരൻ തന്‍റെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് പൂർണ്ണ സിനിമക്കാരനാക്കുന്നത്. മിമിക്രി കലാ ലോകത്ത് നിന്നും വിദ്യാഭ്യാസത്തിനു ശേഷം വിദേശത്തേക്ക് ചേക്കേറിയ ഷാബു ഉസ്മാൻ മടങ്ങിയെത്തിയത് മലയാള ചലച്ചിത്ര താളുകളിലേക്ക് പുതിയൊരു സിനിമ സമ്മാനിച്ചു കൊണ്ടാണ്. മനോജ് കെ ജയനും , മാമുക്കോയയും മധുവും ഉൾപ്പെടെ വലിയൊരു താര നിര അണിനിരന്ന വിശുദ്ധ പുസ്തകം എന്ന ചലചിത്രത്തിലൂടെയായിരുന്നു. 2019 -ൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് ശേഷമാണ് സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസൻ മുഖ്യ കഥാപാത്രമായ ലൂയിസ് എന്ന ചിത്രം ഷാബുവിന്റേതായി എത്തുന്നത്. മുൻ ചിത്രത്തിലേത് പോലെ ലൂയിസിന്റെയും പ്രധാന ലൊക്കേഷൻ…
Read More