കോന്നി താലൂക്കാശുപത്രി – പി എം ക്രോസ് റോഡ് തകർന്നിട്ട് ഏഴു മാസം

  konnivartha.com : കോന്നി താലൂക്കാശുപത്രി ജംഗ്ഷനിൽ നിന്നും പുനലൂർ മൂവാറ്റുപുഴ പാതയെ ബന്ധിപ്പിക്കുന്ന ഇടറോഡ് തകർന്നിട്ടു മാസങ്ങൾ പിന്നിട്ടെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കാൻ ബന്ധപ്പെട്ടവർ തയാറാവാത്തത് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞ മഴക്കാലത്ത് ഉണ്ടായ മല വെള്ള പാച്ചിലാണ് റോഡ് വലിയ തോതിൽ തകർന്നത്. റോഡിലൂടെയുള്ള ഓടയിൽ മാലിന്യങ്ങൾ അടിഞ്ഞ് വെള്ളമൊഴുക്ക് തടസപ്പെട്ടതോടെ സ്ലാബുകൾ ഇളകി റോഡിനു കുറുകെ നിങ്ങിയതും ഇവിടെ അപകട പരമ്പരയ്ക്ക് കാരണമായിട്ടുണ്ട്. 300 മീറ്റർ മാത്രം ദൂരമുള്ള ഈ പാത കോന്നി ഗ്രാമ പഞ്ചായത്ത് നിയന്ത്രണത്തിലുള്ളതാണ് .   ഓട തകർന്ന് റോഡ് വശം ഇടിഞ്ഞ് താഴ്ന്നതും ഇളകി മാറിയതും കാൽ നട, ഇരുചക്ര വാഹന യാത്രക്കാരെയും ബുദ്ധിമുട്ടിക്കുകയാണ്. പ്രകൃതി ദുരന്ത നിവാരണ ഫണ്ടുകളോ, അടിയന്തര ആവശ്യ പദ്ധതികളിൽ ഉൾപ്പെടുത്തിയോ റോഡ് നന്നാക്കാകുമെന്നിരിക്കെ ഇത്രയധികം പ്രധാനപ്പെട്ട പാത സഞ്ചാരേ യോഗ്യമാക്കാൻ ഗ്രാമ പഞ്ചായത്ത്…

Read More