konnivartha.com : ജില്ലയുടെ വനാന്തരങ്ങളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായി അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസും, ജില്ലാ ട്രൈബല്‍ ഓഫീസും ചേര്‍ന്ന് ആദിവാസി വിഭാഗങ്ങള്‍ക്ക് പ്രത്യേക ആധാര്‍ക്യാമ്പ് നടത്തി. സീതത്തോട് അക്ഷയ കേന്ദ്രത്തില്‍ നടത്തിയ ക്യാമ്പില്‍ കുട്ടികളടക്കം നൂറിലധികം ആളുകള്‍ പങ്കെടുത്തു. ക്യാമ്പില്‍ പരമാവധി ആളുകള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. മൂഴിയാര്‍,ഗവി വനാന്തരങ്ങളില്‍ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവരെ വനപാലകരുടെ സഹായത്തോടെ കണ്ടെത്തി വനം വകുപ്പ് വാഹനങ്ങളിലാണ് ആധാര്‍ ക്യാമ്പിലെത്തിച്ചത്. ക്യാമ്പില്‍ ഭക്ഷണം അടക്കം ആവശ്യമായ ക്രമീകരണങ്ങളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ജില്ലയിലെ വനങ്ങളില്‍ അവശേഷിക്കുന്ന ആളുകള്‍ക്ക് കൂടി ആധാര്‍ കാര്‍ഡ് ലഭ്യമാക്കുക എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ആദിവാസി ക്ഷേമ വകുപ്പും അക്ഷയയും കൈകോര്‍ത്ത് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ക്യാമ്പ് സംഘടിപ്പിച്ച് ആദിവാസി വിഭാഗങ്ങളില്‍…
Read Moreടാഗ്: seethathodu
കോന്നി താലൂക്കായിട്ട് നാളെ ഏഴ് വർഷം: പട്ടയം കാത്ത് മലയോര കര്‍ഷകര്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്ക് രൂപീകൃതമായിട്ട് നാളെ ഏഴ് വർഷം തികയും.2014 ജനുവരി 13-ന് അന്നത്തെ റവന്യൂ മന്ത്രിയും കോന്നി എം എല്‍ എയുമായിരുന്ന അടൂർ പ്രകാശ് ആണ് കോന്നി താലൂക്ക് രൂപീകരിക്കാന്‍ നടപടി സ്വീകരിച്ചതും ഉദ്ഘാടനം ചെയ്തതും . ഏഴു വര്‍ഷം തികഞ്ഞിട്ടും കോന്നിയിലെ മലയോര കര്‍ഷകരുടെ പട്ടയ വിഷയത്തില്‍ മെല്ലെ പോക്ക് ആണ് . ഇനിയും പട്ടയം ലഭിക്കാന്‍ ഉള്ളവര്‍ അപേക്ഷ നല്‍കണം എന്നുള്ള അറിയിപ്പ് വന്നതോടെ 6000 പേരോളം അപേക്ഷ വീണ്ടും നല്കി . തണ്ണിത്തോട് ,സീതത്തോട് ,ചിറ്റാര്‍ മേഖലയില്‍ നിന്നുള്ള കര്‍ഷകര്‍ ആണ് പട്ടയത്തിന് വേണ്ടി അപേക്ഷ നല്‍കിയത് . പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി എന്നത് ഒഴിച്ചാല്‍ കാര്യമായ നീക്ക് പോക്ക് ഉണ്ടായില്ല . 1977 ജനുവരി ഒന്നിനുമുൻപ് ഭൂമി കൈവശമുള്ളവർക്ക് പട്ടയം നൽകുമെന്നാണ് വ്യവസ്ഥ.വനം…
Read Moreസീതത്തോട് പഞ്ചായത്തിൽ മെഡിക്കൽ പ്രൊഫഷണൽ കോളേജ് ആരംഭിക്കാൻ തീരുമാനിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : സീതത്തോട് പഞ്ചായത്തിൽ മെഡിക്കൽ പ്രൊഫഷണൽ കോളേജ് ആരംഭിക്കാൻ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പരിധിയിലുള്ള സെൻ്റർ ഫോർ പ്രൊഫഷണൽ ആൻ്റ് അഡ്വാൻസ്ഡ് സ്റ്റഡീസ് (സീപാസ് ) തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കോളേജ് ആരംഭിക്കുന്നതിനു മുന്നോടിയായി ഓഫീസ് ഉടൻ പ്രവർത്തനം ആരംഭിക്കും. താല്‍ക്കാലിക സൗകര്യങ്ങൾ ഒരുക്കി നല്‍കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനം എടുക്കുന്നതിനായി എം.എൽ.എയും,സീപാസ് അധികൃതരും, ഗ്രാമ പഞ്ചായത്ത് ഭാരവാഹികളും ജനുവരി 6 ന് രാവിലെ സീതത്തോട്ടിൽ യോഗം ചേരുമെന്നും എം.എൽ.എ പറഞ്ഞു. കോളേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് മാസം മുമ്പ്ന് എം.എൽ.എയും ഉന്നതതല സംഘവും സീതത്തോട്ടിൽ എത്തി സ്ഥല പരിശോധന നടത്തിയിരുന്നു. മലയോര കുടിയേറ്റ മേഖലയായ സീതത്തോട്ടിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നുംതന്നെയില്ല. ഈ സാഹചര്യത്തിലാണ് എം.എൽ.എ മുഖ്യമന്ത്രിയുമായും, ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായും, ആരോഗ്യമന്ത്രിയുമായും ചർച്ച നടത്തി…
Read Moreസീതത്തോട്ഗവി ജനകീയ ടൂറിസം പദ്ധതി:കൊച്ചാണ്ടിയിൽ കുട്ടവഞ്ചി സവാരി
കോന്നി തണ്ണിതോട് അടവികുട്ടവഞ്ചി സവാരിക്ക് വിനോദ സഞ്ചാരികള്‍ നല്കിയ ശ്രദ്ധ മറ്റ് ഇടങ്ങളിലും വ്യാപിപ്പിക്കുന്നു .പ്രധാനമായും ഗവിയിലേക്ക് പോകുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ആങ്ങമൂഴി കൊച്ചാണ്ടിയിൽ കുട്ടവഞ്ചി സവാരിക്ക് ഇന്ന് തുടക്കം കുറിക്കുന്നു .സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ ചുമതലയിലുള്ള ജനകീയ ടൂറിസം പദ്ധതിയിലുള്ള കുട്ടവഞ്ചി സവാരിയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. ആങ്ങമൂഴിയിൽ നിന്ന് ഗവിയിലേക്ക് സഞ്ചാരികൾ പ്രവേശിക്കുന്ന കൊച്ചാണ്ടിയിൽ വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിന് സമീപത്തെ കക്കാട്ടാറിൽ കിളിയെറിഞ്ഞാൻകല്ല് വനാതിർത്തിയിലെ ജലാശയത്തിലാണ് സവാരി. ഹൊഗനക്കൽ സ്വദേശികളായ കുട്ടവഞ്ചി തുഴച്ചിലുകാരാണ് 16 പേര്‍ക്ക് പരിശീലനം നല്‍കിയത് . 16 കുട്ടവഞ്ചികള്‍ മൈസൂരിലെ ഹോഗനക്കലിൽ നിന്നുമാണ് എത്തിച്ചത്. ഒരേസമയം നാല് സഞ്ചാരികൾക്കാണ് യാത്ര ചെയ്യാൻ കഴിയുക. വാർഷികപദ്ധതിയിൽ മൂന്നു ലക്ഷം രൂപ വകയിരുത്തിയാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. ഒരു കിലോമീറ്ററോളം കുട്ടവഞ്ചിയിൽ യാത്ര ചെയ്തു കാനനസൗന്ദര്യം ആസ്വദിക്കാനാകും.നിലവിൽ…
Read More