KONNI VARTHA.COM : കെ.എസ് റ്റി പി റോഡുവികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുത്തപ്പോൾ ആകെയുണ്ടായിരുന്ന ഉപജീവനമാർഗ്ഗവും, വീടും നിലനിർത്താനായി അധികൃതരുടെ കരുണ തേടുകയാണ് ഇവിടെ ഒരു ശില്പി. കോന്നി – കുമ്പഴ റോഡിൽ ഇള കൊള്ളൂർ സെന്റ് ജോർജ് ഹൈസ്കൂളിനു സമീപത്തായി ശില്പ നിർമ്മാണം നടത്തുന്ന ശ്രീനാരായണസദനത്തിൽ രാജ ഗോപാലിനാണ് ഈ ദുർവിധി. ഉയർന്നു കിടന്ന വീടിന്റെ മുൻഭാഗം റോഡ് വികസനത്തിന്റെ ഭാഗമായി താഴ്ത്തിയതോടെ ഏതാണ്ട് 25 അടി ഉയരത്തിലായി വീടിന്റെ സ്ഥാനം. ഇവിടെ റോഡിലെ പാറ പൊട്ടിച്ച് നീക്കിയപ്പോൾ വീട്ടിനുണ്ടായ ക്ഷതവും വേറെ. 4 സെന്റ് സ്ഥലത്തിൽ രണ്ട് സെന്റ് കെ എസ് റ്റി പിക്ക് വീട്ടു നൽകിയിരുന്നു. കെ എസ് റ്റി പി കല്ലിട്ട് തിരിച്ച സ്ഥലത്തിൽ നിന്നും 15 അടി നീളത്തിൽ ഒരു മീറ്റർ സ്ഥലം ഒഴിവാക്കിയാണ് കെട്ടിടത്തിന്റെ മുൻഭാഗം പൊളിച്ചു…
Read More