ശിവഗിരി തീര്‍ഥാടനം: ഡിസംബര്‍ 31 ന് പ്രാദേശിക അവധി ശിവഗിരി തീര്‍ഥാടനം കണക്കിലെടുത്ത് പ്രധാന ദിവസമായ ഡിസംബര്‍ 31 ന് ചിറയന്‍കീഴ്, വര്‍ക്കല താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം അനില്‍ ജോസ് അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമാകില്ലെന്നും ഉത്തരവില്‍ പറയുന്നു. ശിവഗിരി തീർഥാടനം സമത്വ ലോകത്തിന്റെ സന്ദേശം: കേന്ദ്ര പ്രതിരോധ മന്ത്രി ലോകത്തിനു നൽകുന്ന സമത്വത്തിന്റെ സന്ദേശമാണു ശിവഗിരി തീർഥാടനമെന്നു കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഒരേ വികാരത്തിലും നിറത്തിലും സമഭാവനയിലും ഐക്യത്തിലും തീർഥാടകർ ഒത്തുകൂടുന്നിടമാണു ശിവഗിരി. ഇത് ഇന്ത്യൻ സംസ്കാരത്തിൽ അന്തർലീനമായ മനുഷ്യ സമത്വത്തിന്റെ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. 90-ാമതു ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തികളുടേയും സമൂഹത്തിന്റെയും സമഗ്രമായ വികസനമാകണം തീർഥാടനങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ…
Read More