konnivartha.com: മകരജ്യോതി ദര്‍ശനവുമായി ബന്ധപ്പെട്ട് വിവിധ വ്യൂ പോയിന്റുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. പഞ്ഞിപ്പാറ വ്യൂ പോയിന്റില്‍ 1000 തീര്‍ത്ഥാടകര്‍ക്കാണ് പ്രവേശനം. പഞ്ഞിപ്പാറ, ആങ്ങമൂഴി വ്യൂ പോയിന്റുകളില്‍ മെഡിക്കല്‍ ടീം ഉള്‍പ്പെടെ ഓരോ ആംബുലന്‍സുണ്ടാകും. എട്ട് ബയോ ടോയ്‌ലറ്റുകള്‍ തയ്യാറാക്കി. തീര്‍ഥാടകര്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും. കാടുകള്‍ വെട്ടിത്തെളിച്ച് ബാരിക്കേഡുകള്‍ സ്ഥാപിക്കും. തീര്‍ഥാടകരുടെ വാഹനം ആങ്ങമൂഴി- പ്ലാപ്പള്ളി പാതയുടെ വശത്ത് പാര്‍ക്ക് ചെയ്യണം. ഇലവുങ്കല്‍ വ്യൂ പോയിന്റിലും തീര്‍ത്ഥാടകരുടെ എണ്ണം 1000 ആയി പരിമിതപ്പെടുത്തി. കാടുകള്‍ വെട്ടിത്തെളിച്ച് ബാരിക്കേഡുകള്‍ സ്ഥാപിക്കും. മെഡിക്കല്‍ ടീം ഉള്‍പ്പെടെ ആംബുലന്‍സുണ്ടാകും. കുടിവെള്ളം വിതരണം ചെയ്യും. ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം മൂന്ന് അസ്‌ക ലൈറ്റ് ഒരുക്കും. എലിഫറ്റ് സ്‌ക്വാഡിന്റെയും സ്‌നേക്ക് റെസ്‌ക്യൂ ടീമിന്റെയും സേവനമുണ്ടാകും. നെല്ലിമല വ്യൂ പോയിന്റില്‍ 800 തീര്‍ഥാടകര്‍ക്കാണ് പ്രവേശനം.…
Read Moreടാഗ്: sannidhanam
ഹരിവരാസനം പുരസ്‌കാരം കൈതപ്രത്തിന് :ജനുവരി 14 ന് സമ്മാനിക്കും
konnivartha.com: മകരസംക്രമ ദിനമായ 2025 ജനുവരി 14 ന് ശബരിമല സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തിൽ ഇത്തവണത്തെ ഹരിവരാസനം പുരസ്‌കാരം സമ്മാനിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് അറിയിച്ചു. സാഹിത്യകാരനും സംഗീതജ്ഞനും നടനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഇത്തവണത്തെ ഹരിവരാസനം പുരസ്‌കാരജേതാവ്. തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പുരസ്‌കാരം നൽകും. തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു മുഖ്യാതിഥി ആയിരിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി. എസ് പ്രശാന്ത്, എം.എൽ.എ മാരായ അഡ്വ. പ്രമോദ് നാരായണൻ, അഡ്വ .കെ. യു ജനീഷ്‌കുമാർ, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ .എ. അജികുമാർ, ജി .സുന്ദരേശൻ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും
Read Moreശബരിമലയിൽ സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ
ശബരിമലയിലെത്തുന്ന ഭക്തജനങ്ങൾക്കും ദേവസ്വം ജീവനക്കാർക്കുമായി സമഗ്ര അപകട ഇൻഷുറൻസ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു. ഇതിനുപുറമേ, ആയിരത്തിലധികം വരുന്ന വിശുദ്ധിസേനാംഗങ്ങൾക്ക് പ്രത്യേകമായി അപകട സുരക്ഷാ പദ്ധതി സംസ്ഥാന സർക്കാരുമായി ചേർന്ന്് തുടക്കമിട്ടിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസാണ് ദേവസ്വം ജീവനക്കാരുടെയും ഭക്തജനങ്ങളുടെയും പദ്ധതിയിലുള്ളത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലാ പരിധിയിൽ അപകടം സംഭവിച്ചാൽ ഭക്തജനങ്ങൾക്കും ജീവനക്കാർക്കും ഇൻഷുറൻസിന്റെ പ്രയോജനം ലഭിക്കും. വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിംഗ് വഴി എത്തുന്ന ഭക്തർ ഈ പരിരക്ഷയിൽ വരും. യുണൈറ്റഡ് ജനറൽ ഇൻഷുറൻസ് കമ്പനി വഴിയാണ് നടപ്പാക്കുന്നത്. ഇതിന്റെ പോളിസി തുക പൂർണ്ണമായും ദേവസ്വം ബോർഡ് വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിശുദ്ധി സേനാംഗങ്ങൾക്കായി പുതുതായി തൊഴിലിടങ്ങളിലെ അപകട ഇൻഷുറൻസ് പരിരക്ഷാ പദ്ധതി സർക്കാരും ദേവസ്വം ബോർഡും സംയുക്തമായി…
Read Moreശബരിമല മകരവിളക്ക് : പ്രത്യേക അറിയിപ്പുകള്‍ ( 07/01/2025 )
വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചു ശബരിമല തീര്‍ഥാടകരുടെയും പൊതുജനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താനായി മകരവിളക്ക് ഉത്സവം കഴിയുന്നതുവരെ പ്ലാപ്പള്ളി- തുലാപ്പള്ളി റോഡില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളുടെ പ്രവേശനവും ഗതാതവും നിരോധിച്ചു ജില്ലാ അഡിഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ബി. ജ്യോതി ഉത്തരവായി. ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാ പോലിസ് മേധാവി, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ( എന്‍ഫോഴ്‌സ്‌മെന്റ് ) എന്നിവരെ ചുമതലപ്പെടുത്തി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. മകരവിളക്ക് ; ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം ശബരിമല മകരവിളക്കിന് ഗതാഗത തിരക്ക് പരിഗണിച്ച് സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടര്‍ വാഹന നിയമപ്രകാരം എല്ലാതരത്തിലുമുളള ടിപ്പര്‍ ലോറികളുടെയും ഗതാഗതം ജനുവരി 13, 14, 15 ദിവസങ്ങളില്‍ ജില്ലാ കല്കടര്‍ നിരോധിച്ചു. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മദ്യനിരോധനം ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുളള തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ ജില്ലാ കല്കടര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി.…
Read Moreമകരവിളക്ക്: കാഴ്ചയിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കും – ജില്ലാ കലക്ടര്‍
മകരവിളക്ക്കാഴ്ചയിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്ക് നേതൃത്വം നല്‍കി വിലയിരുത്തലും നടത്തിയശേഷമാണ് തയ്യാറെടുപ്പുകള്‍ വിശദീകരിച്ചത്. ളാഹ സത്രം, പഞ്ഞിപ്പാറ, ഇലവുങ്കല്‍, അയ്യന്‍മല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ്, അട്ടത്തോട് കിഴക്ക്, പമ്പ ഹില്‍ടോപ്പ് എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. കാഴ്ചയിടങ്ങളില്‍ തദ്ദേശ, പൊതുമരാമത്ത്, എന്‍എച്ച് വകുപ്പുകളുടെ നേതൃത്വത്തില്‍ ബാരിക്കേടുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കും. തദ്ദേശ വകുപ്പിന്റെ നേതൃത്വത്തില്‍ കുടിവെള്ളം, ശൗചാലയങ്ങള്‍, തെരുവ്‌വിളക്കുകള്‍ എന്നിവയും ക്രമീകരിക്കും. പമ്പ ഹില്‍ ടോപ്പില്‍ ജലഅതോറിറ്റി കുടിവെള്ളം ലഭ്യമാക്കും. എല്ലാ കാഴ്ചയിടങ്ങളിലും ആംബുലന്‍സ് ഉള്‍പ്പടെ മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കും. ആവശ്യമുള്ള ഇടങ്ങളില്‍ എലിഫന്റ് സ്‌ക്വാഡിനെ നിയോഗിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാര്‍, ശബരിമല എ ഡി…
Read Moreമകരവിളക്ക് മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു : ശബരിമല മേൽശാന്തി
ഈ വർഷത്തെ മണ്ഡല മഹോത്സവം കഴിഞ്ഞ് മകരവിളക്ക് മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി ശബരിമല മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി അറിയിച്ചു. ഉത്തരായന കാലം കഴിഞ്ഞ് ദക്ഷിണായനകാലം തുടങ്ങുകയാണ്. ധനുമാസത്തിൽ നിന്നും മകരമാസത്തിലേക്ക് സൂര്യൻ സംക്രമിക്കുന്ന ഈ സമയത്ത് പന്തളം കൊട്ടാരത്തിൽ നിന്നു കൊണ്ടുവരുന്ന തിരുവാഭരണങ്ങൾ അയ്യപ്പസ്വാമിക്ക് ചാർത്തി ദീപാരാധന നടത്തും. ഇതോടൊപ്പം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞ് ഭക്തർക്കെല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടാകുമെന്നും മേൽശാന്തി പറഞ്ഞു.
Read Moreശബരിമല മണ്ഡല മഹോത്സവം : ആകെ വരുമാനം 2,97,06,67,679 /- രൂപ
konnivartha.com: ശബരിമല മണ്ഡല മഹോത്സവം നാൽപത്തിയൊന്ന് ദിവസം പൂർത്തിയായപ്പോൾ 32,49,756 ഭക്തർ ശബരിമലയിൽ ദർശനം നടത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്റ് പി എസ് പ്രശാന്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ സമയം 28,42,447 ഭക്തരാണ് ദർശനം നടത്തിയത് മുൻവർഷത്തെ അപേക്ഷിച്ച് 4,07,309 ഭക്തരാണ് അധികമായി ദർശനം നടത്തിയത്. 5,66,571 ഭക്തരാണ് തത്സമയ ഓൺലൈൻ ബുക്കിംഗ് വഴി സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ വർഷം 4,02,269 ഭക്തരാണ് സ്പോട്ട് ബുക്കിങ്ങിലൂടെ ദർശനം നടത്തിയത്. 74,774 ഭക്തർ പുൽമേട് വഴി ദർശനം നടത്തി. കഴിഞ്ഞ വർഷം 69,250 ഭക്തരായിരുന്നു പുൽമേട് വഴി സന്നിധാനത്ത് എത്തിച്ചേർന്നത്. 41 ദിവസത്തെ മണ്ഡല തീർത്ഥാടനം പൂർത്തിയായപ്പോൾ വരുമാനത്തിലും വർദ്ധനവുണ്ടായി. 2,97,06,67,679 /-രൂപയാണ് ശബരിമല മണ്ഡല തീർത്ഥാടനകാലത്തെ ആകെ വരുമാനം കഴിഞ്ഞ വർഷം ഇത് 2,14,82,87, 898/- രൂപയായിരുന്നു. 82,23,79,781/-രൂപയുടെ വരുമാന വർദ്ധനവ്…
Read Moreഔഷധകുടിവെള്ളം നല്‍കാന്‍ അട്ടപ്പാടിയില്‍ നിന്നുള്ള ഗോത്രവര്‍ഗക്കാര്‍
മലകയറുന്ന അയ്യപ്പഭക്തര്‍ക്ക് ദാഹവും ക്ഷീണവുമകറ്റാന്‍ ഔഷധക്കുടിവെള്ളവും ബിസ്‌കറ്റും വിതരണം ചെയ്യുന്നതിന് അട്ടപ്പാടിയില്‍ നിന്നുള്ള ഗിരിവര്‍ഗ തൊഴിലാളികളുടെ സേവനം വിനിയോഗിച്ച് ദേവസ്വം ബോര്‍ഡ്. ആകെ 652 പേരെയാണ് കുടിവെള്ളവും ബിസ്‌കറ്റും വിതരണം ചെയ്യാന്‍ നീലിമല മുതല്‍ ഉരക്കുഴി വരെ നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 200 പേര്‍ പുതൂര്‍, ഷോളയൂര്‍, അഗളി എന്നിവിടങ്ങളില്‍ നിന്നുള്ള ഗോത്രവര്‍ഗക്കാരാണെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ ജി.പി പ്രവീണ്‍ പറഞ്ഞു. പട്ടികവര്‍ഗക്കാരായ യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യം കൂടിയാണ് ഇതിലൂടെ സാധ്യമാകുന്നത്. വളരെ ഊര്‍ജസ്വലരായി അവര്‍ തങ്ങളുടെ ജോലി നിര്‍വഹിക്കുന്നതായും സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു. ശരംകുത്തിയില്‍ സ്ഥാപിച്ച പ്ലാന്റില്‍ നിന്നാണ് നീലിമല മുതല്‍ ഉരക്കുഴി വരെ കുടിവെള്ളം വിതരണം ചെയ്യുന്നത്. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്നതാണ് ഔഷധക്കുടിവെള്ളം. ഓരോ 50 മീറ്റര്‍ അകലത്തിലും കുടിവെള്ളം വിതരണം ചെയ്യാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ജലജന്യരോഗങ്ങളെ ഭയപ്പെടാതെ തീര്‍ഥാടനം…
Read Moreഅയ്യപ്പന് കളരിപ്പയറ്റ് കാണിക്കയർപ്പിച്ച് പതിനൊന്നംഗ സംഘം
konnivartha.com/ശബരിമല: അയ്യപ്പന് കളരിപ്പയറ്റ് കാണിക്കയായി അർപ്പിച്ച് തിരുവനന്തപുരം പാപ്പനംകോട് നിന്നുമെത്തിയ സംഘം. മാധവമഠം സി.വി.എൻ കളരിസംഘമാണ് ശബരിമല സന്നിധാനത്തെത്തി കളരിപ്പയറ്റ് അവതരിപ്പിച്ചത്. കെട്ടുകാരിപ്പയറ്റ്, വാൾപ്പയറ്റ്, കഠാരപ്പയറ്റ്, കുന്തപ്പയറ്റ്, ഉറുമിപ്പയറ്റ് തുടങ്ങിയവ അരങ്ങേറി. ഐതീഹ്യങ്ങളനുസരിച്ച് ആയോധനമുറകളിൽ അഗ്രഗണ്യനാണ് അയ്യപ്പൻ. ശബരീശന് മുൻപിൽ കളരിപ്പയറ്റ് കാണിക്കയായി അർപ്പിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് സംഘം. ഗൗതമൻ, രാജീവ്, അമൽ, ആദിത്, അഭിജിത്, അരവിന്ദ്, അനശ്വർ, കാർത്തിക്, അനു, അർജുൻ, വസുദേവ് എന്നിവരടങ്ങിയ പതിനൊന്നംഗ സംഘം ചടുലമായ ചുവടുകളിലൂടെയും അഭ്യാസപ്രകടനങ്ങളിലൂടെയും ആസ്വാദകരുടെ നിറഞ്ഞ കൈയ്യടികൾ സ്വീകരിച്ചാണ് മടങ്ങിയത്.
Read Moreശബരിമലയില്‍ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി :ആരോഗ്യവകുപ്പ്
ശബരിമല: ഡിസംബർ 30ന് ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ചു വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഏർപ്പെടുത്തുന്നത്. മകരവിളക്ക് മഹോത്സവ ദിനങ്ങളിൽ അടിയന്തിരഘട്ടങ്ങൾ നേരിടുന്നതിനുവേണ്ടി മെഡിക്കൽ ഓഫീസർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ഒരു റിസർവ്വ് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ആംബുലൻസ് ഉൾപ്പെടെയുളള മെഡിക്കൽ ടീമിൻ്റെ സേവനം ഹിൽടോപ്പ്, ഹെയർപിൻ വളവ്, ഹിൽഡൗൺ, ദേവസ്വം പെട്രോൾ പമ്പ്, ത്രിവേണി പാലം, കെ.എസ്.ആർ.ടി.സി.ബസ്സ് സ്റ്റേഷൻ, ചക്കുപാലം, ചാലക്കയം, അട്ടത്തോട്, എന്നിവിടങ്ങളിൽ ലഭ്യമാക്കും. മരുന്നുകൾ ബ്ലീച്ചിംങ് പൗഡർ മുതലായവ പമ്പയിൽ ആവശ്യാനുസരണം ശേഖരിച്ചിട്ടുണ്ട്. മണ്ഡലമഹോത്സവമവസാനിച്ചപ്പോൾ സംസ്ഥാന ആരോഗ്യവകുപ്പിൻ്റെ കീഴിലുള്ള പമ്പ, സന്നിധാനം, നിലയ്ക്കൽ, നീലിമല, അപ്പാച്ചിമേഡ്, കോന്നി, പന്തളം, ചരൽമെട്, ചെങ്ങന്നൂർ, എരുമേലി തുടങ്ങിയ ഇടങ്ങളിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിച്ച അയ്യപ്പഭക്തർ 1,54,739 പേരാണ്. സന്നിധാനം സർക്കാർ ആശുപത്രിയിൽ മാത്രം 56,272 പേർക്കും പമ്പ ആശുപത്രിയിൽ 23,687 പേർക്കുമാണ് ഇതുവരെ…
Read More