konnivartha.com; ശബരിമല റോപ് വേ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം ഹിൽടോപ്,സന്നിധാനം, മരക്കൂട്ടം, പമ്പ എന്നിവിടങ്ങളിൽ സ്ഥല പരിശോധന നടത്തി.പദ്ധതിക്ക് ഉപയോഗിക്കുന്ന ദേവസ്വം ഭൂമി,വനഭൂമി, പദ്ധതിയുടെ ഭാഗമായി പൂർണമായും മുറിച്ചുമാറ്റുന്ന മരങ്ങൾ , പകുതി മുറിക്കേണ്ട മരങ്ങള്‍ എന്നിവയുടെ കണക്കും പരിശോധനയും നടന്നു . ഈ സംഘം നല്‍കുന്ന അന്തിമ റിപ്പോര്‍ട്ട് അനുസരിച്ച് ആണ് അനുമതി ലഭിക്കുന്നത് . കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രതിനിധി , കടുവ സംരക്ഷണ അതോറിറ്റി അംഗം , വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള അംഗം എന്നിവര്‍ ഉണ്ട് . കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉന്നതര്‍ , വനം വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ കേന്ദ്ര സംഘത്തിനൊപ്പം ഉണ്ടായിരുന്നു . ടവര്‍ ഉയരം എഴുപതു മീറ്റര്‍ വരെയാണ് നിലവില്‍ ഉദേശിക്കുന്നത് .പമ്പയുടെ ഇടതു കര ,ഹില്‍ ടോപ്…
Read Moreടാഗ്: sannidhanam
ശബരിമല തീര്‍ഥാടനം : അറിയിപ്പുകള്‍ ( 09/10/2025 )
ടെന്‍ഡര്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ 14 ട്രാക്ടറുകള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 18 വൈകിട്ട് അഞ്ച്. ഫോണ്‍: 04734 224827. ടെന്‍ഡര്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ ആവശ്യമായ ശുചീകരണ ഉപകരണങ്ങളും വിശുദ്ധി സേനാംഗങ്ങള്‍ക്ക് വേണ്ട ഈര്‍ക്കില്‍ ചൂല്‍, റെയിന്‍ കോട്ട്, യൂണിഫോം, പുതപ്പ്, റബര്‍ ഗ്ലൗസ് തുടങ്ങിയ സാധനസാമഗ്രികളും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 18 വൈകിട്ട് അഞ്ച്. ഫോണ്‍: 04734 224827. ക്വട്ടേഷന്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ ആവശ്യമായ ശുചീകരണ ഉപകരണങ്ങളും വിശുദ്ധി സേനാംഗങ്ങള്‍ക്ക് വേണ്ട കമ്പിചൂല്‍, മാന്തി, ഷവ്വല്‍, മണ്‍വെട്ടി, ഗംബൂട്ട്, തോര്‍ത്ത് എന്നിവ വിതരണം…
Read Moreശബരിമല,മാളികപ്പുറം :പുതിയ മേല്‍ശാന്തി നറുക്കെടുപ്പ് 18 ന്
തുലാമാസ പൂജയ്ക്കായി ശബരിമല അയ്യപ്പ ക്ഷേത്ര നട 17ന് വൈകിട്ട് 5ന് തുറക്കും. 22 വരെ പൂജകൾ ഉണ്ടാകും. അടുത്ത ഒരു വർഷത്തേക്കുള്ള പുതിയ മേൽശാന്തിയെ കണ്ടെത്താനുള്ള നറുക്കെടുപ്പ് 18ന് രാവിലെ ഉഷഃപൂജയ്ക്കു ശേഷം ആദ്യം സന്നിധാനത്തും പിന്നെ മാളികപ്പുറത്തും നടക്കും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവയുണ്ട്.
Read Moreശബരിമല:ഹൈക്കോടതിയുടെ നിയന്ത്രണത്തില്‍ അന്വേഷണം
ശബരിമല ശ്രീകോവിലിലെ ദ്വാരപാലകശില്പങ്ങളുടെ സ്വർണപ്പാളിക്ക് എന്തുപറ്റിയെന്ന് അന്വേഷിച്ച് കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയമിച്ച് ഹൈക്കോടതി. സ്വർണപ്പാളികൾ ആർക്കെങ്കിലും വിറ്റിട്ടുണ്ടാകാമെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് ജസ്റ്റിസ് എ. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വംബെഞ്ച് അന്വേഷണം നിർദേശിച്ചത്. അന്വേഷണസംഘത്തിന് ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷ് നേതൃത്വം നൽകും.അന്വേഷണസംഘം കോടതിയുടെമാത്രം നിയന്ത്രണത്തിലായിരിക്കും.
Read Moreരാഷ്ട്രപതി ദ്രൗപദി മുര്‍മു ഈ മാസം 22ന് ശബരിമലയില്‍ ദര്‍ശനം നടത്തും
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22-ന് കേരളത്തിലെത്തും.ശബരിമലയില്‍ ദര്‍ശനം നടത്തും . തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്. ദര്‍ശനം പൂര്‍ത്തിയാക്കി അന്ന് രാത്രി തന്നെ തിരുവനന്തപുരത്ത് എത്തും. ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും. 22ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയില്‍ എത്തുന്ന രാഷ്ട്രപതി പമ്പ നിലയ്ക്കലില്‍ തങ്ങിയ ശേഷം വൈകിട്ടോടെയാകും ശബരിമലയില്‍ ദര്‍ശനത്തിനെത്തുക.രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൂടുതല്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടക്കും
Read Moreതിരുവോണ പൂജ: ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും
ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട ബുധനാഴ്ച തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ഉത്രാട ദിനമായ സെപ്റ്റംബര്‍ 4ന് രാവിലെ അഞ്ചുമണിക്ക് ദര്‍ശനത്തിനായി നടതുറക്കും.ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളില്‍ സന്നിധാനത്ത് ഓണസദ്യ ഉണ്ടായിരിക്കും. ഉത്രാട സദ്യ മേല്‍ശാന്തിയുടെ വകയായും തിരുവോണത്തിനു സദ്യ ദേവസ്വം ജീവനക്കാരുടെ വകയായും അവിട്ടം ദിനത്തില്‍ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വകയായും നടത്തും. ഓണത്തോട് അനുബന്ധിച്ച പൂജകള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 7 രാത്രി 9നു നടയടയ്ക്കും
Read Moreചിങ്ങമാസ പൂജയ്‌ക്ക് ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും
Konnivartha. Com :ചിങ്ങമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് (ആഗസ്റ്റ് 16) വൈകിട്ട് 5ന് തുറക്കും. 17 മുതൽ 21 വരെ പൂജകൾ ഉണ്ടാകും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 17ന് ചിങ്ങപ്പുലരിയിൽ ഐശ്വര്യ സമൃദ്ധിക്കായി ലക്ഷാർച്ചന നടക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മുഖ്യകാർമികത്വം വഹിക്കും. 21ന് രാത്രി 10ന് നട അടയ്ക്കും. ഓണം പൂജകൾക്കായി സെപ്റ്റംബർ 3ന് വൈകിട്ട് 5ന് തുറക്കും. 7ന് അടയ്ക്കും. 4 മുതൽ 7 വരെയും അയ്യപ്പ സന്നിധിയിൽ ഓണ സദ്യകൾ ഉണ്ടാകും.
Read Moreആഗോള അയ്യപ്പസംഗമം സെപ്റ്റംബറിൽ സംഘടിപ്പിക്കും
konnivartha.com: സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ആഗോള അയ്യപ്പസംഗമം സെപ്റ്റംബർ മൂന്നാം വാരം സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ അറിയിച്ചു. ദേവസ്വം ബോർഡ് 75 ആം വാർഷികത്തിന്റെ കൂടി ഭാഗമായി പമ്പയിൽ നടത്തുന്ന ആഗോള അയ്യപ്പസംഗമത്തിൽ ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർ പങ്കെടുക്കും. തത്വമസി എന്ന വിശ്വമാനവതയുടെ സന്ദേശം ലോകമൊട്ടാകെ പ്രചരിപ്പിക്കാനും, ശബരിമലയെ ഒരു ദൈവീക, പാരമ്പര്യ, സുസ്ഥിര ആഗോള തീർത്ഥാടന കേന്ദ്രമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും ലക്ഷ്യമിട്ടാണ് സംഗമം നടത്തുന്നത്. കേരളത്തിൽ ആദ്യമായി നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അയ്യപ്പ ഭക്തരെ ഒരു വേദിയിൽ കൊണ്ടുവരും. 3000 പ്രതിനിധികളെ സംഗമത്തിൽ പ്രതീക്ഷിക്കുന്നു. വിവിധ സെഷനുകൾ ഒരു ദിവസത്തെ ആഗോള സംഗമത്തിൽ ഉണ്ടാകും. സെപ്റ്റംബർ 16 നും 21 നും ഇടയിലാണ് പരിപാടി…
Read Moreനിറപുത്തരി ജൂലൈ 30 ന്: പൂജകൾക്കായി ശബരിമല നട നാളെ തുറക്കും
നിറപുത്തിരി പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ജൂലൈ 30 നാണ് നിറപുത്തരി. ജൂലൈ 30ന് പുലർച്ചെ 5.30നും 6.30നും ഇടയിലുള്ള മുഹൂർത്തത്തിൽ നിറപുത്തരി പൂജകൾ.നിറപുത്തരിയ്ക്കായുള്ള നെൽകതിരുകളുമായി ഘോഷയാത്ര നാളെ പുലർച്ചെ 4.30ന് അച്ചൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. നിറപുത്തരി പൂജകൾ പൂർത്തിയാക്കി ജൂലൈ 30ന് രാത്രി 10 മണിക്ക് നട അടയ്ക്കും.
Read Moreനിറപുത്തരി രഥഘോഷയാത്രയ്ക്ക് കല്ലേലിക്കാവില്‍ വരവേല്‍പ്പ് നല്‍കി
ശബരിമല നിറപുത്തരി രഥഘോഷയാത്രയ്ക്ക് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ വരവേൽപ് നൽകി കോന്നി :ശബരിമല ശ്രീ ധർമ്മ ശാസ്താവിന് നിറപുത്തരിച്ചടങ്ങിന് സമർപ്പിക്കാനുള്ള നെൽക്കതിരും വഹിച്ച് തമിഴ്നാട്ടിലെ രാജപാളയത്തുനിന്നു പ്രയാണം ആരംഭിച്ച രഥഘോഷയാത്രയ്ക്ക് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആചാര അനുഷ്ഠാനത്തോടെ അടുക്കാചാരങ്ങൾ സമർപ്പിച്ചു വരവേൽപ് നൽകി. നിറപുത്തരിക്കുള്ള നെൽക്കതിരുകൾ പൂജിച്ചു. രാജപാളയം, കൂടംകുളം, കോറെനാച്ചാപുറം എന്നിവിടത്തെ വയലുകളിൽ നിറപുത്തരിക്കു വേണ്ടിയാണ് രാജ പാളയം നാഗരാജന്റെ നേതൃത്വത്തിൽ നെൽക്കൃഷി ചെയ്യുന്നത്. അച്ചൻകോവിൽ കറുപ്പസ്വാമിക്കോവിൽ മുൻ കറുപ്പൻ സി.പ്രദീപ് കുമാർ, അച്ചൻകോവിൽ അനൂപ്,രാജപാളയം കൃഷിക്കാരായ കണ്ണൻ, ബാലകൃഷ്ണൻ, ഹരി റാം,രമേശ്, വെങ്കിടേഷ്, വെട്രിവേൽ, രാംറാജ്, കൃഷ്ണ സ്വാമി, മുരുകേഷൻ, തങ്കയ്യ, പി കെ വെങ്കിടേശ്വര രാജ, എന്നിവർ അകമ്പടി സേവിച്ചു. കാവ് ഊരാളിമാർ പൂജകൾക്ക് നേതൃത്വം നൽകി. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ…
Read More