പമ്പ, സന്നിധാനം,കൂനംകര എന്നിവിടങ്ങളിലായി 44 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  പെരുനാട് പഞ്ചായത്തില്‍ ഉള്ള പമ്പ, സന്നിധാനം,കൂനംകര എന്നിവിടങ്ങളിലായി 44 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . ശബരിമല പമ്പ എന്നിവിടെ ആരോഗ്യ വകുപ്പിന്‍റെ സുരക്ഷാ പരിശോധനകള്‍ ഉണ്ട് . മുഴുവന്‍ ജീവനക്കാരെയും പരിശോധിക്കുന്നു . കച്ചവട സ്ഥാപനങ്ങളില്‍ ഉള്ള ആളുകള്‍ കോവിഡ് പരിശോധനയില്‍ കൃത്യമായി എത്തണം എന്നും ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ അറിയിച്ചു . പത്തനംതിട്ട ജില്ലയില്‍ഇന്നലെ മാത്രം 254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് വന്നവരും, 17 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 233 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 63 പേരുണ്ട്. രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ നമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1 അടൂര്‍ (കണ്ണംകോട്, പന്നിവിഴ, കരുവാറ്റ,…

Read More