സനയുടെ ഹൃദയം എവിടെ…? കേസ് തെളിയാതിരിക്കാന്‍ ഫോറന്‍സിക് ലാബില്‍ നിന്നും ഹൃദയം മാറ്റി

യുവതിയുടെ മരണത്തിന്റെ ദുരൂഹത പുറത്തു വരാതിരിക്കാന്‍ ഫോറന്‍സിക് ലാബില്‍നിന്നു ഹൃദയം മാറ്റിയെന്ന് സൂചന. രണ്ടു ലാബുകളിലെ പരിശോധനാഫലത്തിലും വിചിത്രമായ കണ്ടെത്തലുകളാണ് കണ്ടെത്തിയിരിക്കുന്നത്. ആദ്യത്തേ പരിശോധനയില്‍ ലഭിച്ച വിവരം അനുസരിച്ച് ഹൃദയം ഒരു പുരുഷന്റേതാണെങ്കില്‍ രണ്ടാമത്തേതില്‍ വൃദ്ധയുടെ ഹൃദയമെന്നാണു സ്ഥിരീകരിച്ചിരിക്കുന്നത്. യുവതിയുടെ ഹൃദയത്തിനെന്തു സംഭവിച്ചെന്ന് ഉത്തരമില്ലാത്ത ചോദ്യമായി മാറിയിരിക്കുന്നു. അഞ്ചു വര്‍ഷം മുമ്പു നടന്ന സനം ഹസന്റെ മരണത്തെക്കുറിച്ചുള്ള സി.ബി.ഐ. അന്വേഷണം വഴിമുട്ടിയ സാഹചര്യമാണ് ഇപ്പോള്‍.അന്ധേരി സ്വദേശിനിയായ സനം ഹസ(19) പുനെ സിംബോസിസ് കോളജില്‍ ഫാഷന്‍ ഡിെസെനിങ് ആന്‍ഡ് കമ്യുണിക്കേഷന്‍സ് കോഴ്‌സില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. സനം ഹസയുടെ ഹൃദയം മാറ്റിയാണു കേസ് അട്ടിമറിച്ചിരിക്കുന്നത്. കലീന ഫോറന്‍സിക് ലാബില്‍ നടന്ന പരിശോധനയില്‍ ഹൃദയം പുരുഷന്റേതെന്നു കണ്ടെത്തിയിരുന്നു. ശേഷം ഹൈദരാബാദ് ലാബില്‍ നടന്ന പരിശോധനയിലാണു സ്ത്രീയുടേതാണെന്ന തെളിവു ലഭിക്കുന്നത്. പെണ്‍കുട്ടിയുടെ ഹൃദയം കിട്ടാത്തതിനാല്‍ മറ്റു ശാസ്തീയ പരിശോധനയ്‌ക്കോ മെഡിക്കല്‍ ബോര്‍ഡിന്റെ…

Read More