കടൽത്തീര ശുചീകരണം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു

  konnivartha.com: ലോകത്തിന് മുന്നിൽ ആദ്യമായി ശുചിത്വ തത്വങ്ങൾ മുന്നോട്ടു വച്ച നാടാണ് ഭാരതമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ. സ്വച്ഛതാ ഹി സേവ ക്യാമ്പയിൻ്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു യുവ കേന്ദ്ര സംഘാതന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ശംഖുമുഖം ബീച്ചിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ആദ്യമായി വൃത്തിയും ശുദ്ധിയും ആചരിക്കേണ്ടതിനെക്കുറിച്ച് പറഞ്ഞത് ശ്രീബുദ്ധനാണ്. ശരീരശുദ്ധി, ആഹാരശുദ്ധി, വാക് ശുദ്ധി, മന:ശുദ്ധി, കർമ്മശുദ്ധി എന്നിങ്ങനെ അഞ്ച് ശുദ്ധികൾ മനുഷ്യൻ പാലിക്കണമെന്നാണ് ശ്രീബുദ്ധൻ പറഞ്ഞത്. ശുചിത്വത്തെക്കുറിച്ച് ലോകത്തൊരിടത്തും ഇത്തരം ഒരു പെരുമാറ്റ സംഹിത ഇല്ലാതിരുന്ന ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപാണ് ഭാരതത്തിൽ ശ്രീബുദ്ധൻ ശുചിത്വത്തെക്കുറിച്ച് ജനങ്ങളെ ഉദ്ബോധിപ്പിച്ചത്. സ്വയം സൃഷ്ടിക്കുന്ന മാലിന്യങ്ങൾ സ്വയം സംസ്കരിക്കണമെന്ന പാഠം പിൽക്കാലത്ത് മഹാത്മാഗാന്ധിയും നമ്മെ പഠിപ്പിച്ചു. ശുചിത്വത്തെക്കുറിച്ചുള്ള മുൻഗാമികളുടെ ശ്രമങ്ങൾ ഫലപ്രദമായി…

Read More

സായി എൽ.എൻ.സി.പി.ഇ ദേശീയ കായിക ദിനം ആഘോഷിച്ചു

  konnivartha.com : കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന് കീഴിലുള്ള സ്പോ൪ട്സ് അതോറിറ്റി ഓഫ് ഇന്ത്യ തിരുവനന്തപുരത്തെ ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ, (സായി എൽ.എൻ.സി.പി.ഇ) ദേശീയ കായിക ദിനം ആഘോഷിച്ചു . ദേശീയ കായിക ദിനാഘോഷ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം സംസ്ഥാന ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശ്രീ. ആർ കെ സിംഗ്, ഐ.എ.എസ് നി൪വഹിച്ചു. സായി എൽ.എൻ.സി.പി.ഇ യിലെ പ്രമുഖ കായിക താരങ്ങൾ, പരിശീലകർ, ജീവനക്കാർ വിദ്യാർത്ഥികളൾ അണിനിരന്ന മാർച്ചും ഉണ്ടായിരുന്നു. വിവിധ കായികയിനങ്ങളിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. സായി എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ & ഡയറക്ടർ ഡോ.ജി.കിഷോർ സ്വാഗതം അർപ്പിച്ചു. കായിക താരങ്ങൾ, പരിശീലകർ, ജീവനക്കാർ വിദ്യാർത്ഥികൾ കുടുംബങ്ങൾ എന്നിവരെ ഉൾപ്പെടുത്തി മത്സരങ്ങളും സംഘടിപ്പിച്ചു SAI LNCPE celebrates National Sports Day Lakshmibai National College…

Read More

ആദ്യ ഖേലോ ഇന്ത്യ വനിതാ ജൂഡോ ടൂർണമെന്റ് 2022 ഓഗസ്റ്റ് 27 മുതൽ ആരംഭിക്കും

ആദ്യ ഖേലോ ഇന്ത്യ വനിതാ ജൂഡോ ടൂർണമെന്റ് 2022 ഓഗസ്റ്റ് 27 മുതൽ ആരംഭിക്കും; ദക്ഷിണ മേഖല തല ടൂർണമെന്റിന് തൃശൂർ വികെഎൻ മേനോൻ സ്റ്റേഡിയം വേദിയാകും   KONNIVARTHA.COM : ആദ്യ ഖേലോ ഇന്ത്യ വനിതാ ജൂഡോ ടൂർണമെന്റ് ആഗസ്റ്റ് 27 മുതൽ ഇന്ത്യയിലെ നാല് മേഖലകളിലായി നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഒക്ടോബർ 20-23 തീയതികളിൽ ന്യൂ ഡൽഹിയിലെ കെ ഡി ജാദവ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ റൗണ്ടിന് മുമ്പ് നാല് മേഖലകളിലായി നടക്കുന്ന ഓപ്പൺ സോണൽ ലെവൽ റാങ്കിംഗ് ടൂർണമെന്റാണ് ഇത്. സബ്-ജൂനിയർ (12-15 വയസ്സ്), കേഡറ്റ് (15-17 വയസ്സ്), ജൂനിയർ (15-20 വയസ്സ്), സീനിയർ (15+ വയസ്സ്) എന്നിങ്ങനെ നാല് പ്രായ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. 48.86 ലക്ഷം രൂപ സമ്മാനത്തുകയുൾപ്പെടെ ടൂർണമെന്റിന്റെ നടത്തിപ്പിനായി യുവജനകാര്യ, കായിക മന്ത്രാലയത്തിനു കീഴിലുള്ള കായിക വകുപ്പ്, മൊത്തം…

Read More