konnivartha.com: ശബരിമല മണ്ഡല മഹോത്സവം നാൽപത്തിയൊന്ന് ദിവസം പൂർത്തിയായപ്പോൾ 32,49,756 ഭക്തർ ശബരിമലയിൽ ദർശനം നടത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്റ് പി എസ് പ്രശാന്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ സമയം 28,42,447 ഭക്തരാണ് ദർശനം നടത്തിയത് മുൻവർഷത്തെ അപേക്ഷിച്ച് 4,07,309 ഭക്തരാണ് അധികമായി ദർശനം നടത്തിയത്. 5,66,571 ഭക്തരാണ് തത്സമയ ഓൺലൈൻ ബുക്കിംഗ് വഴി സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ വർഷം 4,02,269 ഭക്തരാണ് സ്പോട്ട് ബുക്കിങ്ങിലൂടെ ദർശനം നടത്തിയത്. 74,774 ഭക്തർ പുൽമേട് വഴി ദർശനം നടത്തി. കഴിഞ്ഞ വർഷം 69,250 ഭക്തരായിരുന്നു പുൽമേട് വഴി സന്നിധാനത്ത് എത്തിച്ചേർന്നത്. 41 ദിവസത്തെ മണ്ഡല തീർത്ഥാടനം പൂർത്തിയായപ്പോൾ വരുമാനത്തിലും വർദ്ധനവുണ്ടായി. 2,97,06,67,679 /-രൂപയാണ് ശബരിമല മണ്ഡല തീർത്ഥാടനകാലത്തെ ആകെ വരുമാനം കഴിഞ്ഞ വർഷം ഇത് 2,14,82,87, 898/- രൂപയായിരുന്നു. 82,23,79,781/-രൂപയുടെ വരുമാന വർദ്ധനവ്…
Read Moreടാഗ്: sabarimala
ഔഷധകുടിവെള്ളം നല്‍കാന്‍ അട്ടപ്പാടിയില്‍ നിന്നുള്ള ഗോത്രവര്‍ഗക്കാര്‍
മലകയറുന്ന അയ്യപ്പഭക്തര്‍ക്ക് ദാഹവും ക്ഷീണവുമകറ്റാന്‍ ഔഷധക്കുടിവെള്ളവും ബിസ്‌കറ്റും വിതരണം ചെയ്യുന്നതിന് അട്ടപ്പാടിയില്‍ നിന്നുള്ള ഗിരിവര്‍ഗ തൊഴിലാളികളുടെ സേവനം വിനിയോഗിച്ച് ദേവസ്വം ബോര്‍ഡ്. ആകെ 652 പേരെയാണ് കുടിവെള്ളവും ബിസ്‌കറ്റും വിതരണം ചെയ്യാന്‍ നീലിമല മുതല്‍ ഉരക്കുഴി വരെ നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 200 പേര്‍ പുതൂര്‍, ഷോളയൂര്‍, അഗളി എന്നിവിടങ്ങളില്‍ നിന്നുള്ള ഗോത്രവര്‍ഗക്കാരാണെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ ജി.പി പ്രവീണ്‍ പറഞ്ഞു. പട്ടികവര്‍ഗക്കാരായ യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യം കൂടിയാണ് ഇതിലൂടെ സാധ്യമാകുന്നത്. വളരെ ഊര്‍ജസ്വലരായി അവര്‍ തങ്ങളുടെ ജോലി നിര്‍വഹിക്കുന്നതായും സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു. ശരംകുത്തിയില്‍ സ്ഥാപിച്ച പ്ലാന്റില്‍ നിന്നാണ് നീലിമല മുതല്‍ ഉരക്കുഴി വരെ കുടിവെള്ളം വിതരണം ചെയ്യുന്നത്. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്നതാണ് ഔഷധക്കുടിവെള്ളം. ഓരോ 50 മീറ്റര്‍ അകലത്തിലും കുടിവെള്ളം വിതരണം ചെയ്യാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ജലജന്യരോഗങ്ങളെ ഭയപ്പെടാതെ തീര്‍ഥാടനം…
Read Moreഅയ്യപ്പ സന്നിധിയിൽ നാദോപാസനയുമായി മട്ടന്നൂരും സംഘവും
konnivartha.com: അയ്യപ്പ സന്നിധിയിൽ നാദോപാസന യർപ്പിക്കാൻ മലയാളിയുടെ പ്രിയ വാദകനും സംഗീത നാടക അക്കാദമി ചെയർമാനുമായ മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും സംഘവും സന്നിധാനത്തെത്തി. ചൊവ്വാഴ്ച രാത്രി മല കയറിയെത്തിയ സംഘം ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് അയ്യപ്പ സന്നിധിയിൽ നാദ വിസ്മയം തീർത്തത്. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും മക്കളായ ശ്രീകാന്ത്, ശ്രീരാജ് എന്നിവരുമാണ് തായമ്പക നയിച്ചത്. കലാമണ്ഡലം ഉണ്ണികൃഷ്ണനും വെള്ളിനേഴി ആനന്ദും ഇടം തലയിലും വെള്ളിനേഴി രാംകുമാർ, കീനൂർ സുബീഷ്, തൃശൂർ ശബരി, ഇരിങ്ങാലക്കുട ഹരി എന്നിവർ വലം തലയിലും മട്ടന്നൂരിനെ അനുഗമിച്ചു. മട്ടന്നൂർ അജിത്ത് മാരാർ, വെള്ളിനേഴി വിജയൻ, കല്ലുവഴി ശ്രീജിത്, പുറ്റേക്കാട് മേഘനാദൻ, തൃക്കടീരി ശങ്കരൻകുട്ടി, മട്ടന്നൂർ ശ്രീശങ്കർ മാരാർ എന്നിവർ ചേർന്ന് താളമൊരുക്കി. എഡിജിപി എസ് ശ്രീജിത്, ദേവസ്വം ബോർഡ് അംഗം അഡ്വ. എ.അജികുമാർ എന്നിവർ ചേർന്ന് മട്ടന്നൂരിനെ സ്വീകരിച്ചു. തായമ്പകയ്ക്കുശേഷം…
Read Moreശബരിമലയില്‍ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി :ആരോഗ്യവകുപ്പ്
ശബരിമല: ഡിസംബർ 30ന് ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ചു വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഏർപ്പെടുത്തുന്നത്. മകരവിളക്ക് മഹോത്സവ ദിനങ്ങളിൽ അടിയന്തിരഘട്ടങ്ങൾ നേരിടുന്നതിനുവേണ്ടി മെഡിക്കൽ ഓഫീസർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ഒരു റിസർവ്വ് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ആംബുലൻസ് ഉൾപ്പെടെയുളള മെഡിക്കൽ ടീമിൻ്റെ സേവനം ഹിൽടോപ്പ്, ഹെയർപിൻ വളവ്, ഹിൽഡൗൺ, ദേവസ്വം പെട്രോൾ പമ്പ്, ത്രിവേണി പാലം, കെ.എസ്.ആർ.ടി.സി.ബസ്സ് സ്റ്റേഷൻ, ചക്കുപാലം, ചാലക്കയം, അട്ടത്തോട്, എന്നിവിടങ്ങളിൽ ലഭ്യമാക്കും. മരുന്നുകൾ ബ്ലീച്ചിംങ് പൗഡർ മുതലായവ പമ്പയിൽ ആവശ്യാനുസരണം ശേഖരിച്ചിട്ടുണ്ട്. മണ്ഡലമഹോത്സവമവസാനിച്ചപ്പോൾ സംസ്ഥാന ആരോഗ്യവകുപ്പിൻ്റെ കീഴിലുള്ള പമ്പ, സന്നിധാനം, നിലയ്ക്കൽ, നീലിമല, അപ്പാച്ചിമേഡ്, കോന്നി, പന്തളം, ചരൽമെട്, ചെങ്ങന്നൂർ, എരുമേലി തുടങ്ങിയ ഇടങ്ങളിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിച്ച അയ്യപ്പഭക്തർ 1,54,739 പേരാണ്. സന്നിധാനം സർക്കാർ ആശുപത്രിയിൽ മാത്രം 56,272 പേർക്കും പമ്പ ആശുപത്രിയിൽ 23,687 പേർക്കുമാണ് ഇതുവരെ…
Read Moreമകരവിളക്ക് മഹോത്സവത്തിന് തിങ്കളാഴ്ച നടതുറക്കും
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 തിങ്കളാഴ്ച വൈകുന്നേരം 4ന് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്ര നട തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരി നടതുറക്കും. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്ന ശേഷം തീർത്ഥാടകർക്ക് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്താം.മണ്ഡലപൂജകൾ കഴിഞ്ഞ് ഡിസംബർ 26ന് രാത്രി 10ന് ഹരിവരാസനം പാടി നടയടച്ചിരുന്നു.
Read Moreമകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി സന്നിധാനത്തെ ആഴി ശുചീകരിച്ചു
ശബരിമല: മണ്ഡലകാല ഉത്സവം കഴിഞ്ഞ് ശബരിമല ക്ഷേത്രനടയടച്ചതിന് ശേഷം സന്നിധാനത്തെ ആഴി ശുചീകരിച്ചു. ശബരിമലയിൽ തീർത്ഥാടനത്തിനെത്തുന്ന ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന നെയ്തേങ്ങയിലെ നെയ്യ് ശബരീശന് സമർപ്പിക്കുകയും ബാക്കി വരുന്ന നാളികേരം ആഴിയിലെ അഗ്നിയിൽ സമർപ്പിക്കുകയുമാണ് ചെയ്യുന്നത്. മകരവിളക്ക് മഹോത്സവത്തിന് ഡിസംബർ 30ന് വൈകിട്ട് നട തുറന്നശേഷം ആഴിയിൽ അഗ്നി തെളിയിക്കും.
Read Moreകല്ലേലിക്കാവില്‍ സ്വർണ്ണ മലക്കൊടി ഊട്ട് പൂജയോടെ മണ്ഡലപൂജ സമർപ്പിച്ചു
കോന്നി :41 ദിന രാത്രികളിൽ വ്രതം നോറ്റ സ്വാമി ഭക്തർക്ക് ഐശ്വര്യം ചൊരിഞ്ഞു കൊണ്ട് 999 മലകളുടെ അധിപനായ കല്ലേലി ഊരാളി അപ്പൂപ്പൻ വാഴുന്ന കോന്നി കല്ലേലികാവിൽ 999 മലകൾക്കും ഉള്ള സ്വർണ്ണ മലക്കൊടിയ്ക്കും ,മല വില്ലിനും 41 തൃപ്പടിയ്ക്കും ഊട്ട് പൂജ നൽകി മണ്ഡലകാലത്തിന് മല വിളിച്ചു ചൊല്ലി പരിസമാപ്പ്തി കുറിച്ചു. ഇനി മകരവിളക്ക് വരെ കല്ലേലികാവിൽ മണ്ഡല മകരവിളക്ക് ചിറപ്പ് നടക്കും. കാർഷിക വിളകൾ ചുട്ടു നേദിച്ചു ശബരിമല യുടെ 18 മലകളെയും ഉണർത്തിച്ച് മകര വിളക്ക് വരവ് അറിയിച്ചു. മലകളുടെ ഉടയവനായ കല്ലേലി ഊരാളി അപ്പൂപ്പന്റെ പ്രതിപുരുക്ഷമാരായ ഊരാളിമാർ പറക്കും പക്ഷികൾക്കും ഉറുമ്പിൽ തൊട്ടു എണ്ണായിരം ഉരഗവർഗ്ഗത്തിനും ഊട്ട് നൽകി. സ്വർണ്ണ മലക്കൊടിയുടെ നിലവറ തുറന്ന് ഭക്തർക്ക് ദർശനം നൽകി ആരതി ഉഴിഞ്ഞ് മല കാണിച്ചു. പൂജകൾക്ക് ഊരാളി ശ്രേഷ്ഠമാർ നേതൃത്വം…
Read Moreശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ (26/12/2024 )
32.50 ലക്ഷത്തിലേറെ ഭക്തർ എത്തി; മണ്ഡല മഹോത്സവത്തിന് സമാപനം;ശബരിമല നട ഇന്ന് അടയ്ക്കും; ഡിസംബർ 30ന് തുറക്കും ശബരിമല: 32.50 ലക്ഷത്തിലേറെ ഭക്തർക്ക് ദർശനസായൂജ്യമൊരുക്കി ശബരിമല മണ്ഡലകാല തീർഥാടനത്തിനു സമാപനം. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന മണ്ഡലപൂജ വ്യാഴാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടുമണിക്കും 12.30നും ഇടയിൽ നടന്നു. രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നട വീണ്ടും തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ബുധനാഴ്ച(ഡിസംബർ 25) വരെ 32,49,756 പേരാണ് ദർശനത്തിനെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 4,07,309 തീർഥാടകരുടെ വർധനയാണ്. കഴിഞ്ഞ വർഷം ഈ കാലയളവിൽ 28,42,447 പേരാണ് ദർശനം നടത്തിയത്. സ്‌പോട്ട് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തി 5,66,571 പേർ ദർശനം നടത്തി. മണ്ഡലപൂജയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളുടെ ഭാഗമായി ഡിസംബർ 25,26 തിയതികളിൽ സ്‌പോട്ട് ബുക്കിങ് 5000 ആയി പരിമിതപ്പെടുത്തിയിരുന്നെങ്കിലും ശബരിമലയിൽ…
Read Moreശബരിമല : മണ്ഡലപൂജ (ഡിസംബർ 26)
ശബരിമല: മണ്ഡലകാലതീർഥാടനത്തിനു സമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ വ്യാഴാഴ്ച (ഡിസംബർ 26) നടക്കും. ഉച്ചക്ക് പന്ത്രണ്ടിനും 12.30നും ഇടക്കുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിലാണ് മണ്ഡലപൂജ നടക്കുന്നത്.
Read Moreരണ്ടാംദിനവും സന്നിധാനത്ത് ആനന്ദക്കാഴ്ചയായി കർപ്പൂരാഴി ഘോഷയാത്ര
konnivartha.com:ശബരിമല: തുടർച്ചയായ രണ്ടാംദിവസവും സന്നിധാനത്തെ ആഘോഷത്തിലാക്കി കർപ്പൂരാഴി ഘോഷയാത്ര. സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസുകാരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച സന്ധ്യയിൽ കർപ്പൂരാഴി ഘോഷയാത്ര നടന്നത്. മണ്ഡലപൂജയോടനുബന്ധിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര തിങ്കളാഴ്ച സന്നിധാനത്തു സംഘടിപ്പിച്ചിരുന്നു. സന്ധ്യക്കു ദീപാരാധനയ്ക്കുശേഷം 6.40ന് കൊടിമരത്തിന് മുന്നിൽനിന്നു ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി അരുൺകുമാർ നമ്പൂതിരിയും ചേർന്ന് കർപ്പൂരാഴിയ്ക്ക് അഗ്നി പകർന്നു തുടക്കം കുറിച്ചു. തുടർന്ന് ക്ഷേത്രത്തിനു വലംവച്ചു നീങ്ങിയ ഘോഷയാത്ര ഫ്‌ളൈ ഓവർ കടന്നു മാളികപ്പുറം ക്ഷേത്രസന്നിധിവഴി നടപ്പന്തലിൽ വലം വച്ചു പതിനെട്ടാംപടിയ്ക്കു മുന്നിൽ സമാപിച്ചു. പുലിവാഹനമേറിയ മണികണ്ഠനൊപ്പം ദേവതാരൂപങ്ങളും വർണക്കാവടിയും കെട്ടുകാഴ്ചകളും ഘോഷയാത്രക്ക് കൊഴുപ്പേകി. അയ്യപ്പദർശനത്തിന് ഫ്‌ളൈ ഓവറിൽ വരിനിന്ന ഭക്തർക്കും ആനന്ദക്കാഴ്ചയായി കർപ്പൂരാഴി ഘോഷയാത്ര മാറി. എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, സന്നിധാനം സ്പെഷൽ ഓഫീസർ ബി. കൃഷ്ണകുമാർ,…
Read More