konnivartha.com: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്നു ദീപം തെളിച്ചത്. ഭസ്മാഭിഷിക്തനായ അയ്യപ്പനെ വണങ്ങാൻ ആയിരങ്ങളാണു കാത്തുനിന്നത്.നട തുറന്ന ശേഷം പതിനെട്ടാംപടിക്കു താഴെ ആഴിയിൽ അഗ്നി പകർന്നു.കുംഭം ഒന്നാം തീയതിയായ വ്യാഴാഴ്ച രാവിലെ 5നു നട തുറക്കും. 17ന് രാത്രി 10ന് നട അടയ്ക്കും.
Read Moreടാഗ്: sabarimala
ശബരിമല വികസന അതോറിറ്റി രൂപീകരിക്കുന്ന കാര്യം സർക്കാർ പരിഗണനയില്‍
konnivartha.com : ശബരിമലയുമായി ബന്ധപ്പെട്ട നിർമ്മാണ – വികസന പ്രവർത്തികളുടെ മേൽനോട്ടത്തിനും വിവിധ വകുപ്പുകളുടെ ഏകോപനത്തിനുമായി ശബരിമല വികസന അതോറിറ്റി രൂപീകരിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ അറിയിച്ചു. മുഖ്യമന്ത്രി ചെയർമാനും ദേവസ്വം വകുപ്പ് മന്ത്രി വൈസ് ചെയർമാനും ഉന്നത ഉദ്യോഗസ്ഥർ അംഗങ്ങളുമായിരിക്കും . ശബരിമല വികസനവുമായി ബന്ധപ്പെട്ട് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ നൽകിയ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. കോന്നിയിലും സീതത്തോട്ടിലും സ്ഥിരം ഇടത്താവളം ഒരുക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല മാസ്റ്റർ പ്ളാനുമായി ബന്ധപ്പെട്ട റോപ് വേ പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് റവന്യൂ ഷെയർ അടിസ്ഥാനത്തിൽ നൽകി നിർമ്മാണ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. റോപ് വേ യാഥാർത്ഥ്യമാകുന്നതോടെ നിലവിൽ ട്രാക്ടർ ഉപയോഗിച്ച് പമ്പയിൽ നിന്നും സന്നിധാനത്തേക്ക് നടത്തി വരുന്ന ചരക്കുനീക്കം പൂർണ്ണമായും റോപ് വേ വഴിയാക്കാൻ കഴിയും.…
Read Moreശബരിമല: തീർത്ഥാടനകാലം വിജയകരമാക്കിയ ഉദ്യോഗസ്ഥരെ അനുമോദിച്ചു
മുഴുവൻ ഭക്തർക്കും സുഖകരമായ ദർശനമൊരുക്കാൻ കഴിഞ്ഞ ശബരിമല തീർത്ഥാടന ചരിത്രത്തിലെ ഏറ്റവും മികവുറ്റ ഏടാണ് ഈ വർഷം കഴിഞ്ഞതെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടു. ഈ വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം വിജയകരമായി പൂർത്തീകരിക്കാൻ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ അനുമോദിക്കുന്നതിന് റവന്യൂ ദേവസ്വം വകുപ്പ് മസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളുടെ നിതാന്ത ശ്രദ്ധയും ജാഗ്രതയും സുഖകരമായ ദർശനം ഭക്തർക്കൊരുക്കാൻ സഹായിച്ചു. വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ കൂട്ടായ പ്രവർത്തനം ഇതിന് സഹായകമായി. ജൂൺ മാസത്തിൽ തന്നെ അവലോകന യോഗങ്ങൾ ആരംഭിക്കുകയും പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോവുകയും ചെയ്തു. വിദഗ്ധരായ ഉദ്യോഗസ്ഥരെയും അനുഭവ സമ്പത്തുള്ള വ്യക്തികളെയും ഉൾപ്പെടുത്തിയാണ് യോഗങ്ങൾ കൂടിയത്. എല്ലാ വകുപ്പുകളും ഉദ്യോഗസ്ഥരും സമർപ്പണ മനോഭാവത്തോടെ ഒറ്റക്കെട്ടായി മുന്നോട്ട് പോയതിന്റെ…
Read Moreമണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി; ശബരിമല നട അടച്ചു
Konnivartha. Com:ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് ജനുവരി 20ന് രാവിലെ നടയടച്ചു. പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയുടെ ദർശനത്തോടെ രാവിലെ 6:30 നാണ് നട അടച്ചത്. രാവിലെ 5 ന് നട തുറന്നശേഷം കിഴക്കേമണ്ഡപത്തിൽ ഗണപതിഹോമം നടന്നു. തിരുവാഭരണ സംഘം തിരുവാഭരണ പേടകങ്ങളുമായി അയ്യനെ വണങ്ങി അനുവാദം വാങ്ങി പന്തളം കൊട്ടാരത്തിലേക്ക് മടക്കഘോഷയാത്ര തിരിച്ചു. തുടർന്ന് രാജപ്രതിനിധി സോപാനത്തെത്തി അയ്യപ്പ ദർശനം നടത്തി. ശേഷം മേൽശാന്തി അരുൺ കുമാർ നമ്പൂതിരി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി കഴുത്തിൽ രുദ്രാക്ഷമാലയും കൈയിൽ യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി വിളക്കുകളണച്ച് മേൽശാന്തി ശ്രീക്കോവിലിന് പുറത്തിറങ്ങി നടയടച്ചു താക്കോൽക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറി. പതിനെട്ടാം പടിയിറങ്ങി ആചാരപരമായ ചടങ്ങുകൾ നടത്തി ദേവസ്വം പ്രതിനിധികളുടെയും മേൽശാന്തിയുടെയും സാന്നിധ്യത്തിൽ രാജപ്രതിനിധി താക്കോൽക്കൂട്ടം ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിജു വി നാഥിന് കൈമാറി.…
Read Moreശബരിമല : തീര്‍ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ധനവ്
ശബരിമല : തീര്‍ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ധനവ് :മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് ശുഭകരമായ സമാപനം : ദേവസ്വം പ്രസിഡന്റ് മണ്ഡല-മകരവിളക്ക് തീര്‍ഥാടനം ശുഭകരമായി പൂര്‍ത്തിയാക്കിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി. എസ്. പ്രശാന്ത്. പരാതിക്കള്‍ക്ക് ഇടയുണ്ടാകാതെ ലക്ഷകണക്കിന് തീര്‍ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കാന്‍ കഴിഞ്ഞു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ദേവസ്വം ബോര്‍ഡ്, സന്നദ്ധ, സാമുദായിക, രാഷ്ട്രീയ സംഘടനകള്‍, മാധ്യമങ്ങള്‍ തുടങ്ങിയവയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആദ്യഘട്ട യോഗങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് പങ്കെടുത്ത് നിര്‍ദേശങ്ങള്‍ നല്‍കി. ഓരോ ഘട്ടത്തിലും ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍. വാസവന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ക്രമീകരണങ്ങള്‍ നടപ്പാക്കി. വിവിധ വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയിലും യോഗങ്ങള്‍ നടന്നു. വാഹന പാര്‍ക്കിംഗ്, തീര്‍ഥാടകര്‍ക്ക് നില്‍ക്കുന്നതിനും വിരി വയ്ക്കുന്നതിനുമുള്ള പന്തലുകള്‍ , അന്നദാനം, കുടിവെള്ളം, പ്രസാദവിതരണം, ഗതാഗതം തുടങ്ങി…
Read Moreമകരവിളക്ക് ഉത്സവം: ദർശനം ഇന്ന് (ജനുവരി 19 )വരെ :പടിപൂജയും സമര്‍പ്പിച്ചു
ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം ജനുവരി 19 രാത്രി അവസാനിക്കും. ഇന്ന് വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തി വിടുന്നത്. സന്നിധാനത്ത് രാത്രി 10 മണി വരെ മാത്രമാണ് ദർശനം. 19ന് അത്താഴ പൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീർഥാടനം സമാപിക്കും. ജനുവരി 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ 5.30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം 6:30ന് മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് മണിമണ്ഡപത്ത് നിന്നും ശരകുത്തി വരെയുള്ള എഴുന്നള്ളിപ്പ് നടന്നു .ശബരിമല പതിനെട്ടാം പടിയിൽ പടിപൂജയും സമര്‍പ്പിച്ചു
Read Moreതീർത്ഥാടനകാലം സംതൃപ്തിയോടെ സമാപ്തിയിലേക്ക് : മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി
ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം അയ്യപ്പന്റെ അനുഗ്രഹത്തോടെയും ഭക്തരുടെ നിറഞ്ഞ സംതൃപ്തിയോടെയുമാണ് സമാപിക്കുന്നതെന്ന് ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി പറഞ്ഞു. വളരെ ഭംഗിയായി തന്നെ മണ്ഡല-മകരവിളക്ക് ഉത്സവങ്ങൾ നടന്നു. ഭക്തജനങ്ങളുടെ ഗംഗാപ്രവാഹമായിരുന്നു ഈ തീർത്ഥാടനകാലത്ത് ഉണ്ടായത്. അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തോടെ എല്ലാ ഭക്തർക്കും സംതൃപ്തമായ ദർശനം നടത്താൻ കഴിഞ്ഞു. സർക്കാരും ദേവസ്വം ബോർഡും വിവിധ വകുപ്പുകളും ജീവനക്കാരും പരിപൂർണ പിന്തുണ നൽകിയതിന്റെ ഫലമായാണ് മണ്ഡലകാലം മികച്ചരീതിയിൽ പൂർത്തിയാക്കാൻ സാധിച്ചതെന്നും മേൽശാന്തി പറഞ്ഞു. ശബരിമല മകരവിളക്ക് തീർഥാടനം ജനുവരി 19 രാത്രി അവസാനിക്കും. രാത്രി 11 മണിക്ക് നട അടച്ചതിന് ശേഷം മാളികപ്പുറത്ത് മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ തീർഥാടനത്തിന് സമാപനമാകും. ജനുവരി 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ 5:30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. തുടർന്ന് രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 16/01/2025 )
ശബരിമലയില്‍ നൂറ്റാണ്ട് പഴക്കം ഉള്ള ആചാരവും അനുഷ്ടാന കര്‍മ്മങ്ങളും നടന്നു വരികയാണ് . മകരവിളക്കിന് ശേഷം ഉള്ള ഈ ചടങ്ങുകള്‍ അതീവ പ്രാധാന്യം ഉള്ളത് ആണ് . ഇനി വരുന്ന ദിവസങ്ങളില്‍ മണിമണ്ഡപത്തില്‍ വിശേഷാല്‍ ചടങ്ങുകള്‍ ഉണ്ട് ശബരിമല :കളമെഴുത്തിൽ വിരിയുന്നു അയ്യപ്പന്‍റെ വിവിധ ഭാവങ്ങൾ വിളക്കെഴുന്നള്ളിപ്പിന്റെ ഭാഗമായി മണിമണ്ഡപത്തിലെ കളമെഴുത്തിൽ ഓരോ ദിവസവും അയ്യപ്പന്റെ ഓരോ ഭാവങ്ങൾ വിരിയുകയാണ്. ആദ്യ ദിനം ബാലക ബ്രഹ്‌മചാരി, രണ്ടാം ദിനം വില്ലാളി വീരൻ, മൂന്നാം ദിനം രാജകുമാരൻ, നാലാം ദിനം പുലി വാഹനൻ, അഞ്ചാം ദിനം ശാസ്താരൂപത്തിലേക്ക് എത്തുന്ന തിരുവാഭരണ ഭൂഷിതനായ അയ്യപ്പൻ എന്നീ ഭാവങ്ങളാണ് കളമെഴുത്തിലുള്ളത്. പന്തളം കൊട്ടാരത്തിൽ നിന്നുമാണ് കളമെഴുത്തിനുള്ള പ്രകൃതിദത്തമായ നിറങ്ങൾ നൽകുന്നത്. മഞ്ഞൾ, ഉമിക്കരി, വാഴപ്പൊടി തുടങ്ങിയവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മകരവിളക്ക് ഉത്സവത്തിന് കളമെഴുത്ത് എഴുന്നള്ളത്ത്, നായാട്ടുവിളി, പാട്ട്, ഗുരുതി എന്നിങ്ങനെ…
Read Moreശബരിമല: ജനുവരി 19 വരെ സ്പോട്ട് ബുക്കിംഗ്
konnivartha.com: ശബരിമല ദ൪ശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ് കൗണ്ടറുകൾ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി അയ്യപ്പഭക്തർക്ക് ദർശനം അനുവദിക്കുന്ന ജനുവരി 19 വരെ ഉണ്ടായിരിക്കും. പമ്പ, നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ, പന്തളം എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിങ്ങിന് സൗകര്യം ഉള്ളത്. വി൪ച്വൽ ക്യു ബുക്കിംഗും ജനുവരി 19 വരെ ഉണ്ടാകും. ജനുവരി 17 വരെയാണ് തിരുവാഭരണം അണിഞ്ഞുള്ള ദർശനം ലഭിക്കുക. ജനുവരി 18 വരെയാണ് നെയ്യഭിഷേകം. ജനുവരി 19ന് രാത്രി മാളികപ്പുറത്ത് ഗുരുതി നടക്കും. 20ന് പന്തളം രാജപ്രതിനിധി ദർശനം നടത്തിയ ശേഷം മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് നടയടക്കും.
Read Moreശബരിമല മകരവിളക്ക് ഇന്ന് : പ്രധാന വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 14/01/2025 )
ശബരിമലയിൽ 14.01.2025 ലെ ചടങ്ങുകൾ പുലർച്ചെ 3ന് നട തുറക്കൽ.. നിർമ്മാല്യം 3.05ന് അഭിഷേകം 3.30ന് ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം 7.30ന് ഉഷപൂജ 8. 45 ന് മകര സംക്രമ പൂജ 12.30ന് ഉച്ചപൂജ 1 മണിക്ക് നട അടയ്ക്കൽ 5 മണിക്ക് നട തുറക്കൽ 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന 9.30ന് അത്താഴ പൂജ 10.50ന് ഹരിവരാസനം 11ന് നട അടയ്ക്കൽ മകരജ്യോതി ദർശനത്തിനായി എത്തിയ ഭക്തർക്കുള്ള കേരള പോലീസിന്റെയും ദേവസ്വം ബോർഡിന്റെയും നിർദേശങ്ങളും ക്രമീകരണങ്ങളും * കെഎസ്ആർടിസി വാഹനങ്ങളിൽ ക്യൂ പാലിച്ച് മാത്രം കയറുക. * മകരജ്യോതി ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകളിൽ ചാരി നിൽക്കാനോ കെട്ടിയിരിക്കുന്ന വടം മുറിച്ച് കടക്കാനോ ശ്രമിക്കാതിരിക്കുക *…
Read More