കോവിഡ് പ്രതിരോധങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ ശബരിമല സന്നിധാനം

  കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല ന്യൂസ് ഡെസ്ക് @അരുണ്‍ രാജ് ശബരിമല സന്നിധാനത്ത് കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം. ദര്‍ശനത്തിനെത്തുന്ന ഭക്തരും ജീവനക്കാരും കൂടുതല്‍ കടന്നു പോകുന്ന ഭാഗങ്ങളില്‍ ദിവസം മൂന്ന് തവണയാണ് അണുവിമുക്തമാക്കുന്നത്. കൂടാതെ ആവശ്യമുള്ളവര്‍ക്ക് മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്യുന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന് ആരോഗ്യവകുപ്പും പൊലീസും കര്‍ശന നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. അയ്യപ്പസേവാ സംഘം, വിശുദ്ധിസേന എന്നിവയുടെ നേതൃത്വത്തില്‍ രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായാണ് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തിരുമുറ്റം, മാളികപ്പുറം, വലിയ നടപന്തല്‍ തുടങ്ങിയ ഇടങ്ങളിലെ കൈവരികള്‍, പതിനെട്ടാം പടി, അരവണ കൗണ്ടര്‍, അന്നദാന മണ്ഡപം തുടങ്ങി ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ കടന്നുപോകുന്ന ഭാഗങ്ങള്‍ അടക്കമാണ് അണുവിമുക്തമാക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള വിശുദ്ധിസേന പ്രവര്‍ത്തകര്‍ അണുനാശിനി തുണിയില്‍ മുക്കി തുടച്ചും അയ്യപ്പസേവാ സംഘം പ്രവര്‍ത്തകര്‍…

Read More