ശബരിമല തീര്‍ഥാടനം: സ്റ്റാഫ് നേഴ്സ്, ഫാര്‍മസിസ്റ്റ് ജീവനക്കാരെ ആവശ്യമുണ്ട്

  കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ശബരിമലയുമായി ബന്ധപ്പെട്ട ആശുപത്രികളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി സ്റ്റാഫ് നേഴ്സ്, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ജീവനക്കാരെ ആവശ്യമുണ്ട്. 21.01.2022 വരെയാണ് നിയമന കാലാവധി. തെരഞ്ഞെടുപ്പിനായി താഴെപ്പറയുന്ന തീയതികളില്‍ പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഇന്റര്‍വ്യൂ നടത്തും. ഫാര്‍മസിസ്റ്റ് (4 ഒഴിവ്):- യോഗ്യത: ഡി.ഫാം/ബി.ഫാം പാസായിരിക്കണം. ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. ഇന്റര്‍വ്യൂ ഡിസംബര്‍ ആറിന് രാവിലെ 10 മുതല്‍ ഒന്നു വരെ. സ്റ്റാഫ് നേഴ്സ്( 28 ഒഴിവ്):- യോഗ്യത: ജി.എന്‍.എം./ബി.എസ്.സി നേഴ്സിംഗ്, കെ.എന്‍.സി രജിസ്‌ട്രേഷന്‍. ഇന്റര്‍വ്യൂ ഡിസംബര്‍ ആറിന് ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ. താല്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിപ്പിക്കുന്ന ആരോഗ്യ വകുപ്പ് ജില്ലാ…

Read More