konnivartha.com: ജനുവരി 11 മുതൽ 14 വരെ കാനനപാത വഴിയുള്ള യാത്ര നിയന്ത്രണങ്ങളിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തവർക്ക് ഇളവ് അനുവദിക്കും. എരുമേലി മുക്കുഴി കാനനപാതയിലൂടെ വെർച്ചൽ ക്യൂ വഴി ഇതിനകം ബുക്ക് ചെയ്ത തീർത്ഥാടകരെ കടത്തിവിടും. വെർച്ചൽ ക്യൂ ബുക്ക് ചെയ്യാത്ത ഭക്തർക്ക് ഇളവ് അനുവദിക്കില്ല. സ്പോട്ട് ബുക്കിംഗ് ഇനിയുള്ള ദിവസങ്ങളിൽ നിലക്കലിൽ മാത്രമായിരിക്കും ലഭ്യമാകുക.
Read Moreടാഗ്: Sabarimala News
മകരജ്യോതി ദര്‍ശനം: വ്യൂ പോയിന്റുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തി
konnivartha.com: മകരജ്യോതി ദര്‍ശനവുമായി ബന്ധപ്പെട്ട് വിവിധ വ്യൂ പോയിന്റുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. പഞ്ഞിപ്പാറ വ്യൂ പോയിന്റില്‍ 1000 തീര്‍ത്ഥാടകര്‍ക്കാണ് പ്രവേശനം. പഞ്ഞിപ്പാറ, ആങ്ങമൂഴി വ്യൂ പോയിന്റുകളില്‍ മെഡിക്കല്‍ ടീം ഉള്‍പ്പെടെ ഓരോ ആംബുലന്‍സുണ്ടാകും. എട്ട് ബയോ ടോയ്‌ലറ്റുകള്‍ തയ്യാറാക്കി. തീര്‍ഥാടകര്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും. കാടുകള്‍ വെട്ടിത്തെളിച്ച് ബാരിക്കേഡുകള്‍ സ്ഥാപിക്കും. തീര്‍ഥാടകരുടെ വാഹനം ആങ്ങമൂഴി- പ്ലാപ്പള്ളി പാതയുടെ വശത്ത് പാര്‍ക്ക് ചെയ്യണം. ഇലവുങ്കല്‍ വ്യൂ പോയിന്റിലും തീര്‍ത്ഥാടകരുടെ എണ്ണം 1000 ആയി പരിമിതപ്പെടുത്തി. കാടുകള്‍ വെട്ടിത്തെളിച്ച് ബാരിക്കേഡുകള്‍ സ്ഥാപിക്കും. മെഡിക്കല്‍ ടീം ഉള്‍പ്പെടെ ആംബുലന്‍സുണ്ടാകും. കുടിവെള്ളം വിതരണം ചെയ്യും. ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം മൂന്ന് അസ്‌ക ലൈറ്റ് ഒരുക്കും. എലിഫറ്റ് സ്‌ക്വാഡിന്റെയും സ്‌നേക്ക് റെസ്‌ക്യൂ ടീമിന്റെയും സേവനമുണ്ടാകും. നെല്ലിമല വ്യൂ പോയിന്റില്‍ 800 തീര്‍ഥാടകര്‍ക്കാണ് പ്രവേശനം.…
Read Moreപമ്പാ മണപ്പുറത്ത് പമ്പാസംഗമം 12 ന്
ശബരിമലയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പമ്പാസംഗമം സാംസ്‌കാരികോത്സവം 2025 ജനുവരി 12 വൈകുന്നേരം നാലു മണിക്ക് തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. പമ്പാ മണപ്പുറത്ത് നടക്കുന്ന ചടങ്ങിൽ സിനിമാതാരം ജയറാം വിശിഷ്ട അതിഥിയാകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത്, എം.എൽ.എ മാരായ അഡ്വ .പ്രമോദ് നാരായണൻ, അഡ്വ. കെ. യു ജനീഷ്‌കുമാർ, ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.
Read Moreതിരുവാഭരണഘോഷയാത്ര 14ന് സന്നിധാനത്ത് എത്തും
മകരസംക്രമദിനത്തിൽ ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങൾ 12 ന് ഉച്ചക്ക് ഒരുമണിക്ക് പന്തളത്ത് നിന്ന് പുറപ്പെട്ട് പരമ്പരാഗത തിരുവാഭരണപാതയിലൂടെ സഞ്ചരിച്ച് 14 ന് ശബരിമല സന്നിധാനത്ത് എത്തിച്ചേരുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14 ന് വൈകിട്ട് അഞ്ചിന ശരംകുത്തിയിൽ എത്തിച്ചേരുന്ന തിരുവാഭരണാഘോഷയാത്രയെ ദേവസ്വം പ്രതിനിധികളും സംസ്ഥാനസർക്കാർ പ്രതിനിധികളും ചേർന്ന് ആചാരപരമായി സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും .വൈകുന്നേരം 06.15 ന് കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി ,തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് ,അംഗങ്ങൾ എന്നിവർ ചേർന്ന് ഘോഷയാത്രക്ക് സ്വീകരണം നൽകും .തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പസ്വാമിക്ക് ചാർത്തി മഹാദീപാരാധന നടത്തും. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും. ഇതേസമയം ആകാശത്ത് മകരജ്യോതി നക്ഷത്രം ദൃശ്യമാകും. ജനുവരി 14 ന് രാവിലെ 08.45 നാണ് മകരസംക്രമപൂജ. 15,16,17,18 തീയതികളിൽ നെയ്യഭിഷേകത്തിന് ശേഷം…
Read Moreഹരിവരാസനം പുരസ്‌കാരം കൈതപ്രത്തിന് :ജനുവരി 14 ന് സമ്മാനിക്കും
konnivartha.com: മകരസംക്രമ ദിനമായ 2025 ജനുവരി 14 ന് ശബരിമല സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തിൽ ഇത്തവണത്തെ ഹരിവരാസനം പുരസ്‌കാരം സമ്മാനിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് അറിയിച്ചു. സാഹിത്യകാരനും സംഗീതജ്ഞനും നടനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഇത്തവണത്തെ ഹരിവരാസനം പുരസ്‌കാരജേതാവ്. തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പുരസ്‌കാരം നൽകും. തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു മുഖ്യാതിഥി ആയിരിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി. എസ് പ്രശാന്ത്, എം.എൽ.എ മാരായ അഡ്വ. പ്രമോദ് നാരായണൻ, അഡ്വ .കെ. യു ജനീഷ്‌കുമാർ, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ .എ. അജികുമാർ, ജി .സുന്ദരേശൻ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും
Read Moreമകരവിളക്ക് മഹോത്സവം:സ്‌പോട്ട് ബുക്കിങ് പമ്പയിൽ നിന്ന് നിലക്കലേക്ക് മാറ്റി
konnivartha.com: മകരവിളക്ക് മഹോത്സവം: തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ക്രമീകരണങ്ങൾ- എ.ഡി.എം :സ്‌പോട്ട് ബുക്കിങ് പമ്പയിൽ നിന്ന് നിലക്കലേക്ക് മാറ്റി konnivartha.com: മകരവിളക്ക് മഹോത്സവ ദിവസങ്ങളിൽ ഭക്തർക്ക് സുഗമമായ ദർശനത്തിനും തിരക്ക് നിയന്ത്രിക്കാനും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ശബരിമല എ.ഡി.എം അരുൺ എസ്. നായർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ നടന്ന പത്രസമ്മേളനത്തിൽ ഹൈകോടതി നിർദേശത്തിന്റെയും ഹൈലൈവൽ മീറ്റിങ്ങുകളിൽ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഈ ക്രമീകരണങ്ങൾ നടപ്പാക്കുന്നതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. മകരവിളക്കിന് തൊട്ടുമുൻപുള്ള ജനുവരി 12,13,14 തീയതികളിൽ വെർച്വൽ ക്യൂ യഥാക്രമം അറുപതിനായിരം, അമ്പതിനായിരം, നാൽപ്പതിനായിരം എന്നിങ്ങനെ നിജപ്പെടുത്തും. ഈ ദിവസങ്ങളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ്ങ് ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. ജനുവരി 9 മുതൽ സ്‌പോട്ട് ബുക്കിംഗ് 5000 ആണ്. 13 വരെ 5000 ആയും 14 ന് 1000 ആയും പരിമിതപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച (ജനുവരി 9) മുതൽ…
Read Moreഅയ്യപ്പസന്നിധിയിൽ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി എന്‍ ഡി ആര്‍ എഫ്
konnivartha.com: ശബരീശസന്നിധിയിൽ വച്ച് ദേശീയ ദുരന്തനിവാരണ സേനയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുന്ന ചടങ്ങ് സംഘടിപ്പിച്ചു. NDRF അറക്കോണം നാലാം ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡൻ്റ് ഗെയ്ക്വാദും സന്നിധാനം സ്പെഷ്യൽ ഓഫീസർ എസ് മധുസുദനനും ചേർന്ന് ഇരുവർക്കും യൂണിഫോമിൽ ഔദ്യോഗിക ചിഹ്നം പതിച്ചു നൽകി. എറണാകുളം സ്വദേശി അജേഷിനും മഹാരാഷ്ട്ര സത്താര സ്വദേശി നവലെ കിരണിനുമാണ് കോൺസ്റ്റബിൾ തസ്തികയിൽ നിന്ന് ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. അജീഷിന് 15 വർഷവും കിരണിന് 17 വർഷവുമാണ് സർവ്വീസ് ഉള്ളത്. ഇരുവരും സിഐഎസ്എഫ് ൽ നിന്നാണ് ദുരന്ത നിവാരണ സേനയിലേക്ക് വരുന്നത്. അജേഷ് കഴിഞ്ഞ 45 ദിവസവമായി സന്നിധാനത്ത് സേവനത്തിലുണ്ട് കിരൺ ഡിസംബർ 20 നാണ് സന്നിധാനത്ത് ഡ്യൂട്ടി ആരംഭിച്ചത്. കേരള പോലീസ് അസിസ്റ്റൻറ്റ് കമ്മീഷണർ ഹരീഷ് ജെയിൻ ഐ.പി എസ്, NDRF ഇൻസ്‌പെക്ടർ അലോക് കുമാർ ശുക്ല,…
Read Moreമകരവിളക്ക് മഹോത്സവം: തീർത്ഥാടകരുടെ സത്രത്തിൽ നിന്നുള്ള പ്രവേശന സമയത്തിന് മാറ്റം
konnivartha.com: ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് സത്രത്തിൽ നിന്നും പുല്ലുമേട് വഴി തീർത്ഥാടകരെ കടത്തിവിടുന്ന സമയക്രമത്തിൽ മാറ്റം വരുത്തി ഇടുക്കി ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു. പ്രവേശന സമയം രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയാക്കി പുന:ക്രമീകരിച്ചിട്ടുണ്ട്. കാനന പാതയിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുകയും വൈകിയുള്ള യാത്രയിൽ സുരക്ഷാ പ്രശ്നങ്ങൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പ്രവേശന സമയത്തിൽ മാറ്റം വരുത്തിയത്. ദേവസ്വം ഹാളിൽ നടന്ന ഹൈലെവൽ കമ്മിറ്റിയുടെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച ശുപാർശ പരിഗണിച്ചാണ് നടപടിയെന്ന് ഇടുക്കി ജില്ലാ കളക്ടറിൻ്റെ ഉത്തരവിൽ പറയുന്നു. രാവിലെ 7 മുതൽ ഉച്ചക്ക് 1 വരെ യാണ് സത്രത്തിൽ നിന്നും പുൽമേട് വഴി തീർത്ഥാടകരെ കടത്തിവിട്ടിരുന്നത്. അഴുതക്കടവിലൂടെയും മുക്കുഴിയിലൂടെയും ഉള്ള പ്രവേശന സമയം വൈകിട്ട് 4 മണിവരെയാണ്. ഈ…
Read Moreശബരിമല മകരവിളക്ക് : പ്രത്യേക അറിയിപ്പുകള്‍ ( 07/01/2025 )
വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചു ശബരിമല തീര്‍ഥാടകരുടെയും പൊതുജനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താനായി മകരവിളക്ക് ഉത്സവം കഴിയുന്നതുവരെ പ്ലാപ്പള്ളി- തുലാപ്പള്ളി റോഡില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളുടെ പ്രവേശനവും ഗതാതവും നിരോധിച്ചു ജില്ലാ അഡിഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ബി. ജ്യോതി ഉത്തരവായി. ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാ പോലിസ് മേധാവി, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ( എന്‍ഫോഴ്‌സ്‌മെന്റ് ) എന്നിവരെ ചുമതലപ്പെടുത്തി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. മകരവിളക്ക് ; ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം ശബരിമല മകരവിളക്കിന് ഗതാഗത തിരക്ക് പരിഗണിച്ച് സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടര്‍ വാഹന നിയമപ്രകാരം എല്ലാതരത്തിലുമുളള ടിപ്പര്‍ ലോറികളുടെയും ഗതാഗതം ജനുവരി 13, 14, 15 ദിവസങ്ങളില്‍ ജില്ലാ കല്കടര്‍ നിരോധിച്ചു. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മദ്യനിരോധനം ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുളള തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ ജില്ലാ കല്കടര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി.…
Read Moreമകരവിളക്ക്: കാഴ്ചയിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കും – ജില്ലാ കലക്ടര്‍
മകരവിളക്ക്കാഴ്ചയിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്ക് നേതൃത്വം നല്‍കി വിലയിരുത്തലും നടത്തിയശേഷമാണ് തയ്യാറെടുപ്പുകള്‍ വിശദീകരിച്ചത്. ളാഹ സത്രം, പഞ്ഞിപ്പാറ, ഇലവുങ്കല്‍, അയ്യന്‍മല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ്, അട്ടത്തോട് കിഴക്ക്, പമ്പ ഹില്‍ടോപ്പ് എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. കാഴ്ചയിടങ്ങളില്‍ തദ്ദേശ, പൊതുമരാമത്ത്, എന്‍എച്ച് വകുപ്പുകളുടെ നേതൃത്വത്തില്‍ ബാരിക്കേടുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കും. തദ്ദേശ വകുപ്പിന്റെ നേതൃത്വത്തില്‍ കുടിവെള്ളം, ശൗചാലയങ്ങള്‍, തെരുവ്‌വിളക്കുകള്‍ എന്നിവയും ക്രമീകരിക്കും. പമ്പ ഹില്‍ ടോപ്പില്‍ ജലഅതോറിറ്റി കുടിവെള്ളം ലഭ്യമാക്കും. എല്ലാ കാഴ്ചയിടങ്ങളിലും ആംബുലന്‍സ് ഉള്‍പ്പടെ മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കും. ആവശ്യമുള്ള ഇടങ്ങളില്‍ എലിഫന്റ് സ്‌ക്വാഡിനെ നിയോഗിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാര്‍, ശബരിമല എ ഡി…
Read More