konnivartha.com; ശബരിമല തീർത്ഥാടനത്തിന് സമാപനം കുറിച്ച് മാളികപുറം മണിമണ്ഡപത്തിന് മുൻപിലായി ഗുരുതി നടന്നു. വൈകിട്ട് 5 ന് നട തുറന്നതിന് ശേഷം ഗുരുതിയുടെ കളം ഒരുക്കങ്ങൾ മണിമണ്ഡപത്തിനു സമീപം തുടങ്ങി. ഹരിവരാസനം ചൊല്ലി സന്നിധാനത്ത് നട അടച്ചശേഷം പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയും ദേവസ്വം പ്രതിനിധികളും മാളികപ്പുറത്ത് എത്തിയതോടെ ഗുരുതി ചടങ്ങുകൾക്ക് തുടക്കമായി. മണിമണ്ഡപത്തിന് മുന്നിൽ ഒരുക്കിയ തറയിൽ നിലവിളക്കുകളും പന്തവും കൊളുത്തി ചടങ്ങുകൾ തുടങ്ങി. തുടർന്ന് മന്ത്രങ്ങൾ ചൊല്ലി കുമ്പളങ്ങ മുറിച്ച് മഞ്ഞൾപ്പൊടിയും ചുണ്ണാമ്പും കുഴച്ചുണ്ടാക്കിയ ചുവന്ന നിണമൊഴുക്കി ഗുരുതി നടത്തി. മകരസംക്രമത്തിന്റെ ആറാം നാളാണ് പ്രകൃതിയുടെ ചൈതന്യമായ ഭദ്രകാളിക്ക് ഗുരുതി നടത്തുന്നത്. പ്രധാനമായും രണ്ട് ഭാഗങ്ങളാണ് ഗുരുതി ചടങ്ങിലുള്ളത്. ആദ്യത്തെ ചടങ്ങുകൾ മാത്രമേ ഭക്തജനങ്ങൾക്ക് കാണാൻ കഴിയുകയുള്ളു. രണ്ടാമത്തെ ചടങ്ങുകൾ മണിമണ്ഡപത്തിനുള്ളിൽ രാജപ്രതിനിധികളുടെ മാത്രം സാന്നിധ്യത്തിലാണ് നടക്കുന്നത്. റാന്നി കുന്നയ്ക്കാട്ട് കുടുംബത്തിലെ…
Read Moreടാഗ്: Sabarimala News
ശബരിമല : തീര്‍ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ധനവ്
ശബരിമല : തീര്‍ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ധനവ് :മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് ശുഭകരമായ സമാപനം : ദേവസ്വം പ്രസിഡന്റ് മണ്ഡല-മകരവിളക്ക് തീര്‍ഥാടനം ശുഭകരമായി പൂര്‍ത്തിയാക്കിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി. എസ്. പ്രശാന്ത്. പരാതിക്കള്‍ക്ക് ഇടയുണ്ടാകാതെ ലക്ഷകണക്കിന് തീര്‍ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കാന്‍ കഴിഞ്ഞു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ദേവസ്വം ബോര്‍ഡ്, സന്നദ്ധ, സാമുദായിക, രാഷ്ട്രീയ സംഘടനകള്‍, മാധ്യമങ്ങള്‍ തുടങ്ങിയവയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആദ്യഘട്ട യോഗങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് പങ്കെടുത്ത് നിര്‍ദേശങ്ങള്‍ നല്‍കി. ഓരോ ഘട്ടത്തിലും ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍. വാസവന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ക്രമീകരണങ്ങള്‍ നടപ്പാക്കി. വിവിധ വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയിലും യോഗങ്ങള്‍ നടന്നു. വാഹന പാര്‍ക്കിംഗ്, തീര്‍ഥാടകര്‍ക്ക് നില്‍ക്കുന്നതിനും വിരി വയ്ക്കുന്നതിനുമുള്ള പന്തലുകള്‍ , അന്നദാനം, കുടിവെള്ളം, പ്രസാദവിതരണം, ഗതാഗതം തുടങ്ങി…
Read Moreമകരവിളക്ക് ഉത്സവം: ദർശനം ഇന്ന് (ജനുവരി 19 )വരെ :പടിപൂജയും സമര്‍പ്പിച്ചു
ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം ജനുവരി 19 രാത്രി അവസാനിക്കും. ഇന്ന് വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തി വിടുന്നത്. സന്നിധാനത്ത് രാത്രി 10 മണി വരെ മാത്രമാണ് ദർശനം. 19ന് അത്താഴ പൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീർഥാടനം സമാപിക്കും. ജനുവരി 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ 5.30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം 6:30ന് മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് മണിമണ്ഡപത്ത് നിന്നും ശരകുത്തി വരെയുള്ള എഴുന്നള്ളിപ്പ് നടന്നു .ശബരിമല പതിനെട്ടാം പടിയിൽ പടിപൂജയും സമര്‍പ്പിച്ചു
Read Moreശബരിമല മകരവിളക്ക് ഉത്സവം: ദർശനം ജനുവരി 19 വരെ
ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം ജനുവരി 19 രാത്രി അവസാനിക്കും. അന്ന് വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തി വിടുന്നത്. സന്നിധാനത്ത് രാത്രി 10 മണി വരെ മാത്രമാണ് ദർശനം. 19ന് അത്താഴ പൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീർഥാടനം സമാപിക്കും. ജനുവരി 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ 5.30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം 6:30ന് മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. നെയ്യഭിഷേകം ജനുവരി 18ന് രാവിലെ 10.30 ന് അവസാനിക്കും. തുടർന്ന് പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ കളഭാഭിഷേകം നടക്കും. മണിമണ്ഡപത്തിലെ കളമെഴുത്തും വിളക്കെഴുന്നള്ളിപ്പും അന്ന് രാത്രി അവസാനിക്കും.
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 16/01/2025 )
ശബരിമലയില്‍ നൂറ്റാണ്ട് പഴക്കം ഉള്ള ആചാരവും അനുഷ്ടാന കര്‍മ്മങ്ങളും നടന്നു വരികയാണ് . മകരവിളക്കിന് ശേഷം ഉള്ള ഈ ചടങ്ങുകള്‍ അതീവ പ്രാധാന്യം ഉള്ളത് ആണ് . ഇനി വരുന്ന ദിവസങ്ങളില്‍ മണിമണ്ഡപത്തില്‍ വിശേഷാല്‍ ചടങ്ങുകള്‍ ഉണ്ട് ശബരിമല :കളമെഴുത്തിൽ വിരിയുന്നു അയ്യപ്പന്റെ വിവിധ ഭാവങ്ങൾ വിളക്കെഴുന്നള്ളിപ്പിന്റെ ഭാഗമായി മണിമണ്ഡപത്തിലെ കളമെഴുത്തിൽ ഓരോ ദിവസവും അയ്യപ്പന്റെ ഓരോ ഭാവങ്ങൾ വിരിയുകയാണ്. ആദ്യ ദിനം ബാലക ബ്രഹ്‌മചാരി, രണ്ടാം ദിനം വില്ലാളി വീരൻ, മൂന്നാം ദിനം രാജകുമാരൻ, നാലാം ദിനം പുലി വാഹനൻ, അഞ്ചാം ദിനം ശാസ്താരൂപത്തിലേക്ക് എത്തുന്ന തിരുവാഭരണ ഭൂഷിതനായ അയ്യപ്പൻ എന്നീ ഭാവങ്ങളാണ് കളമെഴുത്തിലുള്ളത്. പന്തളം കൊട്ടാരത്തിൽ നിന്നുമാണ് കളമെഴുത്തിനുള്ള പ്രകൃതിദത്തമായ നിറങ്ങൾ നൽകുന്നത്. മഞ്ഞൾ, ഉമിക്കരി, വാഴപ്പൊടി തുടങ്ങിയവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മകരവിളക്ക് ഉത്സവത്തിന് കളമെഴുത്ത് എഴുന്നള്ളത്ത്, നായാട്ടുവിളി, പാട്ട്, ഗുരുതി എന്നിങ്ങനെ…
Read Moreമകരവിളക്കിന് ശേഷം ഉള്ള ഉത്സവ ചടങ്ങുകൾ ഇങ്ങനെ
റാന്നി കുന്നയ്ക്കാട്ട് കുടുംബത്തിലെ രതീഷ് അയ്യപ്പ കുറുപ്പ് മകരവിളക്ക് ഉത്സവചടങ്ങുകൾ വിശദീകരിക്കുന്നു തിരുവാഭരണത്തെ അനുഗമിച്ച പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയ്ക്ക് സന്നിധാനത്ത് ഭക്തിനിർഭരമായ വരവേൽപ്പ്നല്‍കി ജനുവരി 16 വ്യാഴാഴ്ച ദിവസം വൈകീട്ട് 7 മണി വരെ ആകെ 62,710 തീർത്ഥാടകർസന്നിധാനത്ത് എത്തി കളമെഴുത്തിൽ വിരിയുന്നു അയ്യപ്പന്റെ വിവിധ ഭാവങ്ങൾ വിളക്കെഴുന്നള്ളിപ്പിന്റെ ഭാഗമായി മണിമണ്ഡപത്തിലെ കളമെഴുത്തിൽ ഓരോ ദിവസവും അയ്യപ്പന്റെ ഓരോ ഭാവങ്ങൾ വിരിയുകയാണ്. ആദ്യ ദിനം ബാലക ബ്രഹ്‌മചാരി, രണ്ടാം ദിനം വില്ലാളി വീരൻ, മൂന്നാം ദിനം രാജകുമാരൻ, നാലാം ദിനം പുലി വാഹനൻ, അഞ്ചാം ദിനം ശാസ്താരൂപത്തിലേക്ക് എത്തുന്ന തിരുവാഭരണ ഭൂഷിതനായ അയ്യപ്പൻ എന്നീ ഭാവങ്ങളാണ് കളമെഴുത്തിലുള്ളത്. പന്തളം കൊട്ടാരത്തിൽ നിന്നുമാണ് കളമെഴുത്തിനുള്ള പ്രകൃതിദത്തമായ നിറങ്ങൾ നൽകുന്നത്. മഞ്ഞൾ, ഉമിക്കരി, വാഴപ്പൊടി തുടങ്ങിയവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മകരവിളക്ക് ഉത്സവത്തിന് കളമെഴുത്ത് എഴുന്നള്ളത്ത്, നായാട്ടുവിളി,…
Read Moreശബരിമല മകരവിളക്ക് ദര്‍ശനം :പ്രസക്ത ഭാഗങ്ങള്‍
ശബരിമല മകരവിളക്ക് ദര്‍ശനം :പ്രസക്ത ഭാഗങ്ങള്‍
Read Moreദ൪ശന പുണ്യം നേടി ലക്ഷങ്ങൾ മലയിറങ്ങി
പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളും പിഴവില്ലാത്ത ഏകോപനവും ശബരിമലയിൽ സുരക്ഷിതമായ മകരജ്യോതി ദ൪ശനം സാധ്യമാക്കി. ദ൪ശന പുണ്യം നേടിയ ഭക്തജനലക്ഷങ്ങൾ സുരക്ഷിതമായി മലയിറങ്ങി. സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി വി.എ൯. വാസവന്റെ നേതൃത്വത്തിൽ പോലീസിന്റെയും ദേവസ്വം ബോ൪ഡിന്റെയും ആരോഗ്യം, വൈദ്യുതി, ഗതാഗതം, വനം, റവന്യൂ, ഫയ൪ ഫോഴ്സ്, ജലവിഭവം ഉൾപ്പടെ വിവിധ വകുപ്പുകളുടെയും ആസൂത്രണവും മുന്നൊരുക്കങ്ങളും കൃത്യമായി നടപ്പാക്കാ൯ കഴിഞ്ഞതോടെ മകരവിളക്ക് ദ൪ശനം സുഗമമായതിനൊപ്പം തുട൪ന്നുള്ള തിക്കും തിരക്കും ഒഴിവാക്കാനും കഴിഞ്ഞു. മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ ക്യാമ്പ് ചെയ്ത ഭക്തരുടെ സുരക്ഷയ്ക്കായി കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. മകരവിളക്ക് വ്യൂ പോയിന്റുകളിൽ പോലീസും ഫയർഫോഴ്‌സും വനംവകുപ്പും പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കി. ദേവസ്വം വകുപ്പ് മന്ത്രി വി.എ൯. വാസവ൯ മകരവിളക്കിന് തലേദിവസം രാത്രി സന്നിധാനത്ത് എത്തിച്ചേർന്ന് നേരിട്ട് ഒരുക്കങ്ങൾ വിലയിരുത്തി. അയ്യായിരം പോലീസുകാരെയാണ് മകരവിളക്ക് കാലത്ത് ശബരിമലയിൽ വിന്യസിച്ചത്.…
Read Moreപൊന്നമ്പലമേട്ടിൽ ദർശന സുകൃതമായി മകരവിളക്ക്
മകരസംക്രമ സന്ധ്യയിൽ, ഭക്തജനലക്ഷങ്ങളുടെ കാത്തിരിപ്പുകൾക്കൊടുവിൽ പൊന്നമ്പലമേട്ടിൽ ദർശന സുകൃതമായി മകരവിളക്ക്. ചൊവ്വാഴ്ച സന്ധ്യയ്ക്ക് 6.43ന് ശബരിമല അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി മഹാദീപാരാധന നടത്തിയ ശുഭമുഹൂർത്തത്തിലായിരുന്നു മകരവിളക്ക് ദർശനം. പ്രാർഥനാനിർഭരമായ കൂപ്പുകൈകളുമായി നിന്ന ഭക്തർക്ക് 6.44ന് രണ്ട് തവണ കൂടി മകരജ്യോതി ദർശിക്കാനായി. ഇതോടെ സന്നിധാനവും പരിസരവും പൂങ്കാവനമാകെയും ശരണം വിളികളാൽ മുഖരിതമായി. പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിൽനിന്നുള്ള തിരുവാഭരണഘോഷയാത്രയെ വൈകിട്ട് 5.30ന് ശരംകുത്തിയിൽ ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസർ ബി. മുരാരി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. പതിനെട്ടാം പടി കയറിയെത്തിയ തിരുവാഭരണ ഘോഷയാത്രയെ 6.30ന് കൊടിമരച്ചുവട്ടിൽ സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, തമിഴ്നാട് ഹിന്ദുമത ധർമ്മ സ്ഥാപന വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു, വി കെ ശ്രീകണ്ഠൻ എം പി, ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, എംഎൽഎമാരായ…
Read MoreLIVE : Sabarimala Makaravilakku Mahotsavam
LIVE : Sabarimala Makaravilakku Mahotsavam at Sabarimala Temple, Kerala Courtesy:THANKS Doordarshan National
Read More