konnivartha.com: ശബരിമലയിൽ ഇടവമാസ പൂജയ്ക്ക് ഇടവം 4, 5 (മെയ് 18, 19 ) തീയതികളിൽ ഭക്തർക്ക് വെർച്ചൽ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കി. ഈ ദിവസങ്ങളിൽ വെർച്ചൽ ക്യൂ ബുക്ക് ചെയ്തു ഭക്തർക്ക് ദർശനം നടത്താവുന്നതാണ് എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു . ദര്‍ശനത്തിനു രാഷ്ട്രപതി വരും എന്നുള്ള പ്രതീക്ഷയില്‍ സുരക്ഷ മുന്‍ നിര്‍ത്തിയാണ് വെർച്ചൽ ക്യൂ ബുക്ക് ചെയ്യുന്നത് ഒഴിവാക്കിയത് . ഈ ദിവസങ്ങളില്‍ രാഷ്ട്രപതി എത്തില്ല എന്ന് അറിയിപ്പ് ലഭിച്ചു .
Read Moreടാഗ്: Sabarimala News
ശബരിമലയില്‍ തിരു ഉത്സവത്തിന് കൊടിയേറി
konnivartha.com: ശബരിമല അയ്യപ്പസ്വാമിയുടെ തിരു സന്നിധിയില്‍ പത്ത് ദിവസത്തെ ഉത്സവത്തിന് രാവിലെ 9.45നും 10.45നും മധ്യേ തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റ് നടന്നു.ശബരിമലയില്‍ ഇനി ഉത്സവ നാളുകള്‍ . മേടവിഷു -മഹോത്സവ പൂജകൾക്കായി ശബരിമല നട ഇന്നലെ വൈകിട്ട് തുറന്നിരുന്നു . തന്ത്രി കണ്ടരര് രാജീവര്, കണ്ടരര് ബ്രഹ്മ ദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.ഏപ്രിൽ 11നാണ് പമ്പാ നദിയിൽ ആറാട്ട് നടക്കുന്നത് . ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാല്‍ തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം ലഭിക്കും .
Read Moreമേടവിഷു -മഹോത്സവ പൂജകൾക്കായി ശബരിമല നട തുറന്നു
മേടവിഷു -മഹോത്സവ പൂജകൾക്കായി ശബരിമല നട തുറന്നു.തന്ത്രി കണ്ടരര് രാജീവര്, കണ്ടരര് ബ്രഹ്മ ദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. നാളെ രാവിലെ 9.45നും 10.45നും മധ്യേ തന്ത്രി കണ്ടരര് രാജീവരുടെ കാർമികത്വത്തിൽ തിരു ഉത്സവത്തിന് കൊടിയേറും.ഏപ്രിൽ 11നാണ് പമ്പാ നദിയിൽ ആറാട്ട്. ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാലാണ് തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം ലഭിക്കുന്നത്.
Read Moreശബരിമല നട ഇന്ന് തുറക്കും :ഏപ്രിൽ രണ്ടിന് ഉത്സവത്തിന് കൊടിയേറും
ഉത്സവത്തിനും വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 4 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.ഏപ്രിൽ രണ്ടിന് രാവിലെ 9.45 നും 10.45നും മധ്യേ ഉത്സവത്തിനു കൊടിയേറും. ഏപ്രിൽ 11നാണ് പമ്പാ നദിയിൽ ആറാട്ട്. ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാലാണ് തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം ലഭിക്കുന്നത്. വിഷു ദിവസമായ ഏപ്രിൽ 14ന് രാവിലെ നാലു മണി മുതൽ ഏഴുമണിവരെ വിഷുക്കണി ദർശനം ഉണ്ടാകും. വിഷു ദിനത്തിൽ രാവിലെ ഏഴു മുതലാകും അഭിഷേകം. പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18ന് രാത്രി 10 മണിക്ക് നടയടക്കും.
Read Moreശബരിമല:വിഷുക്കണി ദർശനം ഏപ്രിൽ 14 ന്
പത്ത് ദിവസത്തെ ഉത്സവത്തിന് ശബരിമലയിൽ ഏപ്രിൽ 2ന് കൊടിയേറ്റ്. രാവിലെ 9.45നും 10.45നും മധ്യേ തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറും.ഏപ്രിൽ 3 മുതൽ 10 വരെ ദിവസവും ഉച്ചപൂജയ്ക്കു ശേഷം ഉത്സവബലിയും വൈകിട്ട് ശ്രീഭൂതബലിയും ഉണ്ടാകും. പടിപൂജ, മുളപൂജ എന്നിവയും ഉണ്ട്.അഞ്ചാം ഉത്സവമായ 6 മുതൽ 10 വരെ രാത്രി ശ്രീഭൂതബലിക്കൊപ്പം വിളക്കിനെഴുന്നള്ളിപ്പും ഉണ്ട്. 10ന് രാത്രി വിളക്കിനെഴുന്നള്ളിപ്പും പൂർത്തിയാക്കി പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് എഴുന്നള്ളും. പള്ളിവേട്ടയ്ക്കു ശേഷം മടങ്ങിയെത്തി ശ്രീകോവിലിനു പുറത്ത് പ്രത്യേകം തയാറാക്കുന്ന അറയിലാണ് ദേവന്റെ പള്ളിയുറക്കം.ഉത്സവത്തിനു സമാപനം കുറിച്ച് 11ന് ഉച്ചയ്ക്ക് പമ്പയിൽ ആറാട്ട് നടക്കും. രാവിലെ 9ന് ആറാട്ട് ഘോഷയാത്ര സന്നിധാനത്തുനിന്നു പമ്പയിലേക്ക് പുറപ്പെടും.ശരംകുത്തി, മരക്കൂട്ടം, ശബരിപീഠം, അപ്പാച്ചിമേട്, നീലിമല വഴിയാണ് ആറാട്ട് ഘോഷയാത്ര പമ്പയിൽ എത്തുക. പമ്പ ഗണപതികോവിലിൽ ഇറക്കിയാണ് ആറാട്ട് കടവിലേക്ക്…
Read Moreമമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ
മമ്മൂട്ടിയുടെ പേരിൽ ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ. ബിഗ് ബജറ്റ് ചിത്രം എമ്പുരാൻ അടുത്ത ആഴ്ച തീയേറ്ററിലെത്താനിരിക്കെയാണ് മോഹൻലാൽ ശബരിമല ദർശനം നടത്തിയത്. സന്തത സഹചാരിയായ സനൽ കുമാറും കെ.മാധവനും മോഹൻലാലിനൊപ്പം ശബരിമലയിൽ എത്തിയിരുന്നു. അതേസമയം ശബരിമലയിൽ മോഹൻലാൽ നടത്തിയ വഴിപാടുകളുടെ രശീത് സമൂഹമാധ്യമങ്ങളിൽ വൈറലായി. നടൻ മമ്മൂട്ടിക്ക് വേണ്ടി മോഹൻലാൽ ഉഷപൂജയ്ക്ക് ശീട്ടാക്കിയതാണ് വൈറലാവാൻ കാരണം. മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രം എന്ന പേരിലാണ് ഉഷപൂജ ശീട്ടാക്കിയത്. മമ്മൂട്ടിയുടെ ശരിയായ പേര് മുഹമ്മദ് കുട്ടി എന്നാണ്. മഹേഷ് നാരായണൻ ചിത്രത്തിൻ്റെ ഷൂട്ടിനിടെ ദേഹാസ്ഥ്യാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മമ്മൂട്ടി ചെന്നൈയിൽ നിലവിൽ ചികിത്സയിലും വിശ്രമത്തിലുമാണ്. മമ്മൂട്ടിയെ കൂടാതെ ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാൽ വഴിപാടി നടത്തി. പമ്പയിലെത്തിയ ലാലിനെ ദേവസ്വം അധികൃതർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് പമ്പാ ഗണപതി ക്ഷേത്രത്തിൽ എത്തി കെട്ടുനിറ നടത്തി. സന്ധ്യയോടെ…
Read Moreമീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു
മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വെള്ളിയാഴ്ച വൈകിട്ട് 5ന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. പതിനെട്ടാം പടി കയറി എത്തുന്ന ഭക്തർക്ക് ഫ്ലൈ ഓവർ കയറാതെ നേരിട്ട് കൊടിമര ചുവട്ടിൽ നിന്ന് ശ്രീകോവിലിന് മുന്നിലെത്തി ദർശനം നടത്തുന്നതിന്റെ ട്രയലും ആരംഭിച്ചു. മീന മാസം 1ന് (മാർച്ച് 15) രാവിലെ 5ന് നട തുറക്കും. മീന മാസ പൂജകള്‍ പൂര്‍ത്തിയാക്കി മാർച്ച് 19ന് രാത്രി 10ന് നട അടയ്ക്കും.
Read Moreശബരിമല :ഇന്ന് കുംഭം ഒന്ന് : രാവിലെ 5നു നട തുറക്കും
konnivartha.com: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്നു ദീപം തെളിച്ചത്. ഭസ്മാഭിഷിക്തനായ അയ്യപ്പനെ വണങ്ങാൻ ആയിരങ്ങളാണു കാത്തുനിന്നത്.നട തുറന്ന ശേഷം പതിനെട്ടാംപടിക്കു താഴെ ആഴിയിൽ അഗ്നി പകർന്നു.കുംഭം ഒന്നാം തീയതിയായ വ്യാഴാഴ്ച രാവിലെ 5നു നട തുറക്കും. 17ന് രാത്രി 10ന് നട അടയ്ക്കും.
Read Moreശബരിമല വികസന അതോറിറ്റി രൂപീകരിക്കുന്ന കാര്യം സർക്കാർ പരിഗണനയില്‍
konnivartha.com : ശബരിമലയുമായി ബന്ധപ്പെട്ട നിർമ്മാണ – വികസന പ്രവർത്തികളുടെ മേൽനോട്ടത്തിനും വിവിധ വകുപ്പുകളുടെ ഏകോപനത്തിനുമായി ശബരിമല വികസന അതോറിറ്റി രൂപീകരിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ അറിയിച്ചു. മുഖ്യമന്ത്രി ചെയർമാനും ദേവസ്വം വകുപ്പ് മന്ത്രി വൈസ് ചെയർമാനും ഉന്നത ഉദ്യോഗസ്ഥർ അംഗങ്ങളുമായിരിക്കും . ശബരിമല വികസനവുമായി ബന്ധപ്പെട്ട് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ നൽകിയ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. കോന്നിയിലും സീതത്തോട്ടിലും സ്ഥിരം ഇടത്താവളം ഒരുക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല മാസ്റ്റർ പ്ളാനുമായി ബന്ധപ്പെട്ട റോപ് വേ പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് റവന്യൂ ഷെയർ അടിസ്ഥാനത്തിൽ നൽകി നിർമ്മാണ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. റോപ് വേ യാഥാർത്ഥ്യമാകുന്നതോടെ നിലവിൽ ട്രാക്ടർ ഉപയോഗിച്ച് പമ്പയിൽ നിന്നും സന്നിധാനത്തേക്ക് നടത്തി വരുന്ന ചരക്കുനീക്കം പൂർണ്ണമായും റോപ് വേ വഴിയാക്കാൻ കഴിയും.…
Read Moreമണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി; ശബരിമല നട അടച്ചു
Konnivartha. Com:ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് ജനുവരി 20ന് രാവിലെ നടയടച്ചു. പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയുടെ ദർശനത്തോടെ രാവിലെ 6:30 നാണ് നട അടച്ചത്. രാവിലെ 5 ന് നട തുറന്നശേഷം കിഴക്കേമണ്ഡപത്തിൽ ഗണപതിഹോമം നടന്നു. തിരുവാഭരണ സംഘം തിരുവാഭരണ പേടകങ്ങളുമായി അയ്യനെ വണങ്ങി അനുവാദം വാങ്ങി പന്തളം കൊട്ടാരത്തിലേക്ക് മടക്കഘോഷയാത്ര തിരിച്ചു. തുടർന്ന് രാജപ്രതിനിധി സോപാനത്തെത്തി അയ്യപ്പ ദർശനം നടത്തി. ശേഷം മേൽശാന്തി അരുൺ കുമാർ നമ്പൂതിരി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി കഴുത്തിൽ രുദ്രാക്ഷമാലയും കൈയിൽ യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി വിളക്കുകളണച്ച് മേൽശാന്തി ശ്രീക്കോവിലിന് പുറത്തിറങ്ങി നടയടച്ചു താക്കോൽക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറി. പതിനെട്ടാം പടിയിറങ്ങി ആചാരപരമായ ചടങ്ങുകൾ നടത്തി ദേവസ്വം പ്രതിനിധികളുടെയും മേൽശാന്തിയുടെയും സാന്നിധ്യത്തിൽ രാജപ്രതിനിധി താക്കോൽക്കൂട്ടം ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിജു വി നാഥിന് കൈമാറി.…
Read More