ശബരിമല വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ (31/12/2021 )

  മകരവിളക്ക്: പോലീസിന്റെ നാലാം ബാച്ച് ചുമതലയേറ്റു മകരവിളക്ക് തീര്‍ഥാടനത്തിന് ഒരുങ്ങിയ ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിനായി സുരക്ഷാക്രമീകരണങ്ങളൊരുക്കി പോലീസ്. നാലാം ബാച്ചിന്റെ ഭാഗമായി 365 പേരടങ്ങിയ പുതിയ സംഘത്തെയാണ് സന്നിധാനത്ത് നിയോഗിച്ചിരിക്കുന്നത്. ഒരു എസ്പി, അഞ്ച് ഡിവൈഎസ്പി, 12 സിഐ, 40 എസ്‌ഐ എന്നിവര്‍ അടങ്ങിയതാണ് നാലാം ബാച്ച്. പുലര്‍ച്ചെ 3.30 മുതല്‍ രാത്രി 10.30 വരെയുളള സമയങ്ങളില്‍ നാല് ടേണുകളായിട്ടാണ് ഇവരെ ഡ്യൂട്ടിക്ക് നിയോഗിക്കുക. ഇതിനു പുറമേ ക്വിക്ക് റെസ്പോണ്‍സ് ടീം, ബോംബ് സ്‌ക്വാഡ്, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയ പോലീസ് വിഭാഗങ്ങളും സന്നിധാനത്തുണ്ട്. ജനുവരി ഒന്‍പതു വരെയുളള നാലാം ഘട്ട ഡ്യൂട്ടിയില്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന്റെ ഉദ്ഘാടനം വലിയ നടപന്തലില്‍ വിളക്ക് തെളിച്ച് പോലീസ് കണ്‍ട്രോളര്‍ ബി. അജിത്ത് കുമാര്‍ നിര്‍വഹിച്ചു. സുരക്ഷയോടൊപ്പം സന്നിധാനത്ത് എത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും സുഗമമായ ദര്‍ശന സൗകര്യം ഒരുക്കുന്നതിന് മുന്തിയ…

Read More