മകരവിളക്കിന് പുൽമേട്ടിൽ ബിഎസ്എൻഎൽ താൽക്കാലിക ടവർ സ്ഥാപിക്കും ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുൽമേട് വഴിയുള്ള തീർത്ഥാടകർക്ക് മികച്ച ആശയവിനിമയ സൗകര്യമൊരുക്കാൻ ബിഎസ്എൻഎൽ താൽക്കാലിക ടവർ സ്ഥാപിക്കുന്നു. മകരവിളക്ക് ദർശനത്തിനായി പതിനായിരങ്ങൾ തടിച്ചുകൂടുന്ന പുൽമേട്ടിൽ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് അഞ്ച് ദിവസത്തേക്കാണ് ഈ അധിക സംവിധാനം ഏർപ്പെടുത്തുന്നത്. ദുർഘടമായ പുല്ലുമേട് പരമ്പരാഗത തീർത്ഥാടനപാതയിൽ ഫൈബർ കേബിളുകൾ എത്തിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് മൈക്രോവേവ് സംവിധാനം ഉപയോഗിച്ചാണ് ഇവിടെ നെറ്റ്‌വർക്ക് ലഭ്യമാക്കുക. നിലവിൽ പാണ്ടിത്താവളത്തെ എക്സ്ചേഞ്ചിൽ നിന്നുള്ള രണ്ട് 4ജി യൂണിറ്റുകളാണ് പുൽമേട് മേഖലയിൽ കവറേജ് നൽകുന്നത്. സത്രം മുതൽ ഓടാംപ്ലാവ് വരെയുള്ള പരമ്പരാഗത പാതയിൽ 80% ഭാഗങ്ങളിലും 3ജി, 2 ജി സേവനങ്ങൾ ലഭ്യമാണെന്നും ഓടംപ്ലാവ് മുതൽ 4ജി ലഭ്യമാണെന്നും സന്നിധാനത്ത് സേവനമനുഷ്ടിക്കുന്ന ബിഎസ്എൻഎൽ വൃത്തങ്ങൾ വ്യക്തമാക്കി. പത്തനംതിട്ട മുതൽ സന്നിധാനം വരെ 27-ഓളം 4ജി സൈറ്റുകളും അതിവേഗ ഒപ്റ്റിക്കൽ…
Read More