തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടന്നു: മകരവിളക്കിന് കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി konnivartha.com: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടന്നു. രാവിലെ 10.30നും 11.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ നടന്നത്. മണ്ഡലപൂജയ്ക്ക് മുന്നോടിയായി കലശാഭിഷേകവും തുടര്‍ന്ന് കളഭാഭിഷേകവും നടന്നു. നാഗാലാന്‍ഡ് ഗവര്‍ണര്‍ എൽ. ഗണേശ്, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. എ അജികുമാര്‍, ജി. സുന്ദരേശന്‍, എഡിജിപി എം.ആര്‍ അജിത് കുമാര്‍, ദേവസ്വം സ്‌പെഷല്‍ സെക്രട്ടറി എം.ജി രാജമാണിക്യം, എഡിഎം സൂരജ് ഷാജി, ദേവസ്വം കമ്മിഷണര്‍ സി.എന്‍ രാമന്‍, സന്നിധാനം സ്പെഷൽ ഓഫീസർ കെ.എസ്.സുദർശൻ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മകരവിളക്കിന് കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ ഭക്തജനങ്ങളുടെ വലിയ ഒഴുക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമല…
Read More