ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 26/11/2023)

അയ്യപ്പന്മാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന :ജില്ലാ പോലീസ് മേധാവി വി.അജിത് മണ്ഡല മകരവിളക്ക് കാലത്തോടനുബന്ധിച്ച് ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തമാൻമാരുടെ സുരക്ഷ ഉറപ്പ് വരുത്തി സുഖമമായ മണ്ഡല കാലം പ്രധാനം ചെയ്യുന്നതിന് ജില്ലാ പോലീസ് പ്രതിജ്ഞാബദ്ധമാണെന്ന് ജില്ലാ പോലീസ് മേധാവി വി.അജിത്. ശബരിമല മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ച് മോഷ്ടാക്കളെയും മറ്റ് സാമൂഹ്യ വിരുദ്ധരെയം രാജ്യ വിരുദ്ധ പ്രവർത്തനം നടത്തുന്നവരെയും കണ്ടെത്തുന്നതിലേക്ക് ജില്ലാ പോലീസ് ഡ്രോൺ വിഭാഗം ,ളാഹ ,ഇലവുങ്കൽ,നിലയ്ക്കൽ,പമ്പ ഗണപതി കോവിൽ ,നീലീമല, മരക്കൂട്ടം ,സന്നിധാനം എന്നിവിടങ്ങളിലും ഉൾവന പ്രദേശങ്ങളിലും നിരീക്ഷണം നടത്തി.തുടർന്നുള്ള ദിവസങ്ങളിലും നിരീക്ഷണവും പരിശോധനകളും ശക്തി പെടുത്തുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് അസിസ്റ്റന്റ് കമാൻഡന്റ് ചന്ദ്രശേഖർ, പമ്പ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കുമാർ, സബ്ബ് ഇൻസ്പെക്ടർ ആദർശ് തുടങ്ങിയവർ നിരീക്ഷണത്തിനു നേതൃത്വം നൽകി. ശബരിമലയിലെ 26.11.2023 – ലെ…

Read More