ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 22/11/2022)

ശബരിമലയുടെയും പൂങ്കാവനത്തിന്റെയും പവിത്രത കാത്തുസൂക്ഷിക്കണം: മേല്‍ശാന്തി ശബരിമലയും പരിസരവും പരിപാവനമായി കാത്തുസൂക്ഷിക്കണമെന്ന് ശബരിമല മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി അയ്യപ്പഭക്തരോട് അഭ്യര്‍ത്ഥിച്ചു. ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് ആശ്രയവും അഭയവുമായിട്ടുള്ള ശബരിമല ശ്രീ ധര്‍മ്മശാസ്താവിന്റെ വിഗ്രഹം എത്രതന്നെ പവിത്രമാണോ അത്രതന്നെ പവിത്രമാണ് ഈ സന്നിധാനവും കലിയുഗവരദനായ ശ്രീ ധര്‍മ്മശാസ്താവിന്റെ പൂങ്കാവനമെന്ന് അറിയപ്പെടുന്ന ഈ വനമേടും. ഇതിന്റെ പവിത്രത, ഇവിടെത്തെ ഓരോ തരി മണ്ണുപോലും നമുക്ക് ചന്ദനദിവ്യമാണ്. അത് സംരക്ഷിക്കണം. അതിനായി ഇവിടെ എത്തുന്ന ഓരോ ഭക്തരും പ്ലാസ്റ്റിക് പോലുള്ളതൊന്നും കൊണ്ടുവരാതിരിക്കുക. അതുപോലെതന്നെ കെട്ട് നിറയ്ക്കുന്നതും. സാധാരണ നിലയില്‍ പൂജാദ്രവ്യങ്ങള്‍ എല്ലാംതന്നെ കെട്ടിനുള്ളില്‍ നിറയ്ക്കണമെന്ന് പറയാറുണ്ടെങ്കിലും ശബരിമലയില്‍ എത്തിയിട്ട് ഇവിടെ ഉപേക്ഷിക്കാന്‍ സാധ്യതയുള്ള ഒന്നുംതന്നെ കൊണ്ടുവരാതിരിക്കാന്‍ ശ്രമിക്കണം. പാപനാശിനിയായ പമ്പാനദി നമുക്ക് പവിത്രമാണ്. അവിടെ വസ്ത്രങ്ങളും മാലയുമൊന്നും ഉപേക്ഷിക്കരുത്. പമ്പാജലവും പവിത്രമായി സൂക്ഷിക്കണം. എല്ലാത്തിനുമുപരിയായി അയ്യപ്പനെ സേവിക്കാനായി ആരോഗ്യം, പരിസരം വൃത്തിയാക്കല്‍,…

Read More