ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 19/11/2024 )

ശബരിമലയിൽ 24 മണിക്കൂറും ജാഗരൂകരായിഫയർ ആൻഡ് റസ്‌ക്യൂ സംഘം konnivartha.com: ശബരിമലയിൽ സദാ ജാഗരൂകരായി പ്രവർത്തിക്കുകയാണ് ഫയർ ആൻഡ് റസ്‌ക്യൂ സംഘം. സന്നിധാനത്തെ കടകൾ, അരവണ പ്ലാന്റ്, വെടിപ്പുര തുടങ്ങി അപകട സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും നിരന്തരമായ ഫയർ ഓഡിറ്റിങ് നടത്തി വരുന്നുണ്ട്. സന്നിധാനത്ത് ഉൾപ്പടെയുള്ള സ്ട്രക്ചർ സർവീസിന്റെ നിയന്ത്രണവും വകുപ്പിനാണ്. സന്നിധാനത്ത് അടിയന്തര സാഹചര്യത്തിൽ സ്ട്രക്ചർ സഹായത്തിന് നാല് പേരെ പ്രത്യേകം നിയോഗിച്ചിട്ടുമുണ്ട്. ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ അർജുൻ കെ.കൃഷ്ണന്റെ നേതൃത്വത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. സന്നിധാനത്ത് മാത്രം ഫയർ ആൻഡ് റസ്‌ക്യൂവിന്റെ 74 പേരടങ്ങുന്ന സംഘം 24 മണിക്കൂറും പ്രവർത്തിക്കുന്നു.അരവണ കൗണ്ടറിനടുത്താണ് ഫയർ ആൻഡ് റസ്‌ക്യൂ വിഭാഗത്തിന്റെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. നാല് ഫയർ റസ്‌ക്യൂ ഓഫീസർമാർ, ഒരു ഡ്രൈവർ, ഒരു സ്‌പെഷ്യൽ ഫയർ റസ്‌ക്യൂ ഓഫീസർ എന്നിവരുൾപ്പെടുന്ന ആറു ജീവനക്കാർ…

Read More