തിരക്ക് വര്‍ധിക്കുന്നതനുസരിച്ച് പാര്‍ക്കിങ് സൗകര്യവും വിപുലമാക്കും ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നതനുസരിച്ച് വാഹന പാര്‍ക്കിങ് സൗകര്യവും വിപുലമാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പമ്പയിലെ തിരക്ക് പരിഗണിച്ച് 1200 ചെറുവാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള അധിക സൗകര്യം കൂടി ഈ തീര്‍ഥാടന കാലത്ത് ഒരുക്കിയിട്ടുണ്ട്. എരുമേലിയില്‍ ഹൗസിങ് ബോര്‍ഡിന്റെ 6.5 ഏക്കര്‍ സ്ഥലത്തും പാര്‍ക്കിംഗ് സൗകര്യം ലഭ്യമാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. സദാ ജാഗ്രതയോടെ അഗ്നിരക്ഷാസേന ശബരിമലയില്‍ തിരക്ക് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി സദാ ജാഗരൂകരാണ് അഗ്‌നിരക്ഷാസേന. മണ്ഡലകാലം തുടങ്ങിയതു മുതല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി വിവിധരീതിയിലുള്ള 190 ഓളം ഇടപെടലുകള്‍ നടത്തിയതായി ജില്ല ഫയര്‍ ഓഫീസര്‍ കെ. ആര്‍. അഭിലാഷ് അറിയിച്ചു. നടപ്പന്തല്‍, മരക്കൂട്ടം, ശരംകുത്തി, കെഎസ്ഇബി പോയിന്റ്, കൊപ്രാക്കളത്തിന് സമീപം, മാളികപ്പുറം, ഭസ്മക്കുളം, പാണ്ടിത്താവളം എന്നിവിടങ്ങളിലെ ഫയര്‍ പോയിന്റുകളിലായി 24…
Read More