ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 04/12/2024 )

ശബരിമല ക്ഷേത്ര സമയം (05.12.2024) രാവിലെ 3.00 – ഉച്ചയ്ക്ക് 1.00 വൈകുന്നേരം 3.00 – രാത്രി 11.00 പൂജാ സമയം നെയ്യഭിഷേകം- രാവിലെ 3.30 മുതൽ ഉഷഃപൂജ- രാവിലെ 7.30 ഉച്ചപൂജ- 12.30 ദീപാരാധന-വൈകിട്ട് 6.30 അത്താഴപൂജ-രാത്രി 9.30 രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും. കാനനപാത വീണ്ടും തുറന്നു;581 പേരെ കടത്തിവിട്ടു ശബരിമല: വണ്ടിപ്പെരിയാർ-സത്രം-മുക്കുഴി-പുല്ലുമേട് കാനനപാതയിലൂടെയുള്ള തീർഥാടനം പുനരാരംഭിച്ചു. ബുധനാഴ്ച 581 പേരെയാണ് കടത്തിവിട്ടത്. കനത്തമഴയെത്തുടർന്ന് തീർഥാടകരുടെ സുരക്ഷ മുൻനിർത്തി കാനനപാതയിൽ ഇടുക്കി ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയിരുന്നു. കാനനപാത യാത്രയ്ക്ക് സുരക്ഷിതവും സഞ്ചാരയോഗ്യവുമാണെന്ന് വനം വകുപ്പ് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് നിരോധനം നീക്കിയത്. പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും വനംവകുപ്പിന്റെയും സേവനം പാതയിൽ ലഭ്യമാണ്. സംഗീതസാന്ദ്രമീ സന്നിധാനം ശബരിമല: സന്നിധാനം ഉണരുന്നതു മുതൽ ഉറങ്ങുന്നതു വരെ സംഗീതം കേട്ട്. സന്നിധാനത്തെ ഒാരോ ചുവടിലും ആചാരങ്ങളിലും…

Read More