ശബരിമലയിൽ ചൊവ്വാഴ്ച്ച മുതൽ ഭക്തർക്ക് സദ്യ വിളമ്പും

  konnivartha.com; അന്നദാനത്തിന്റെ ഭാഗമായി ശബരിമലയിൽ ചൊവ്വാഴ്ച്ച (ഡിസംബർ 2) മുതൽ ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങൾ ഉണ്ടാകും. ഉച്ച 12 മുതൽ 3 വരെയാണ് സദ്യ വിളമ്പുക. സ്റ്റീൽ പ്ളേറ്റും സ്റ്റീൽ ഗ്ലാസുമാണ് ഉപയോഗിക്കുക. നിലവിൽ 4000 ത്തോളം ഭക്തരാണ് ദിവസവും അന്നദാനത്തിൽ പങ്കെടുക്കുന്നത്. സദ്യ നടപ്പാക്കി തുടങ്ങിയാൽ എണ്ണം കൂടുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. “പുതിയ ഒരു സമീപനത്തിന്റ ഭാഗമായാണ് ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുന്നത്. ശബരിമലയിൽ എത്തുന്ന ഓരോ ഭക്തനെയും ഞങ്ങൾ പരിഗണിക്കുന്നു എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. ഈ സമീപനം ശബരിമല യുടെ മറ്റ് എല്ലാ കാര്യങ്ങളിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നത്,” കെ ജയകുമാർ…

Read More

ശബരിമല തീര്‍ഥാടനം : വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വില നിശ്ചയിച്ചു

  konnivartha.com; ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വില ഏകീകരിച്ച് നിശ്ചയിച്ചു. ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ വില നിശ്ചയിച്ച ഭക്ഷണ സാധനങ്ങളുടെ ഇനം, അളവ് , സന്നിധാനം, പമ്പ /നിലയ്ക്കല്‍, ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിലെ വില എന്ന ക്രമത്തില്‍ ചുവടെ ചായ, 120 മി.ലി, 16 രൂപ, 13 രൂപ, 12 രൂപ. കാപ്പി 120 മി.ലി, 15 , 13 , 12. കടുംകാപ്പി /കടുംചായ 120 മി.ലി, 11, 10, 9. ചായ /കാപ്പി (മധുരം ഇല്ലാത്തത്) 120 മി.ലി, 13, 12, 11. ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി)/ബ്രൂ/നെസ്‌കഫേ/ബ്രാന്‍ഡഡ്)120 മി.ലി, 25, 18, 18. ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി)/ബ്രൂ/നെസ്‌കഫേ//ബ്രാന്‍ഡഡ്) 200 മി.ലി, 25, 22, 22. ബോണ്‍വിറ്റ/ ഹോര്‍ലിക്‌സ് 150 മി.ലി, 27, 26, 26.…

Read More