തീർത്ഥാടനകാലം സംതൃപ്തിയോടെ സമാപ്തിയിലേക്ക് : മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി

  ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം അയ്യപ്പന്റെ അനുഗ്രഹത്തോടെയും ഭക്തരുടെ നിറഞ്ഞ സംതൃപ്തിയോടെയുമാണ് സമാപിക്കുന്നതെന്ന് ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി പറഞ്ഞു. വളരെ ഭംഗിയായി തന്നെ മണ്ഡല-മകരവിളക്ക് ഉത്സവങ്ങൾ നടന്നു. ഭക്തജനങ്ങളുടെ ഗംഗാപ്രവാഹമായിരുന്നു ഈ തീർത്ഥാടനകാലത്ത് ഉണ്ടായത്. അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തോടെ എല്ലാ ഭക്തർക്കും സംതൃപ്തമായ ദർശനം നടത്താൻ കഴിഞ്ഞു. സർക്കാരും ദേവസ്വം ബോർഡും വിവിധ വകുപ്പുകളും ജീവനക്കാരും പരിപൂർണ പിന്തുണ നൽകിയതിന്റെ ഫലമായാണ് മണ്ഡലകാലം മികച്ചരീതിയിൽ പൂർത്തിയാക്കാൻ സാധിച്ചതെന്നും മേൽശാന്തി പറഞ്ഞു. ശബരിമല മകരവിളക്ക് തീർഥാടനം ജനുവരി 19 രാത്രി അവസാനിക്കും. രാത്രി 11 മണിക്ക് നട അടച്ചതിന് ശേഷം മാളികപ്പുറത്ത് മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ തീർഥാടനത്തിന് സമാപനമാകും. ജനുവരി 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ 5:30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. തുടർന്ന് രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം…

Read More

ശബരിമല തീർഥാടനത്തിന് ഒരുങ്ങി കേരളം

  konnivartha.com: ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായും ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതലയോഗം അന്തിമഘട്ട ഒരുക്കം വിലയിരുത്തിയതായും ദേവസ്വം-സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. എല്ലാ തീർഥാടകർക്കും സുഗമമായ ദർശനം ഒരുക്കും. ഇത്തവണ ശബരിമലയിൽ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നൽകുക. തീർഥാടകർ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കും. വിവിധ വകുപ്പുകളുടെ ഒരുക്കം വിലയിരുത്തി. ഇടത്താവളങ്ങളിലെ ഒരുക്കം വിലയിരുത്താനുള്ള യോഗങ്ങൾ പൂർത്തീകരിച്ചു. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികളടക്കം എല്ലാ പ്രവർത്തികളും നവംബർ 10നകം പൂർത്തീകരിക്കും. 1000 വിശുദ്ധി സേനാംഗങ്ങളെ പരിശീലനം നൽകി നിയോഗിക്കും. പൊലീസ് വിപുലമായ സുരക്ഷാസംവിധാനമൊരുക്കും. മുൻപ് ശബരിമലയിൽ ജോലി നോക്കി പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13600 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും.…

Read More

തുലാമാസം : ശബരിമലനട ഇന്ന് (ഒക്ടോബര്‍ 16 ) തുറക്കും; മേൽശാന്തി നറുക്കെടുപ്പ് 17-ന്

  തുലാമാസ പൂജയ്ക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട 16-ന് വൈകിട്ട് അഞ്ചിന് തുറക്കും. 21-ന് രാത്രി 10-ന് മാസപൂജ പൂർത്തിയാക്കി നട അടയ്ക്കും.ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തിമാരെ തുലാം ഒന്നായ ഒക്ടോബർ 17-ന് രാവിലെ ശബരിമലയിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. വൃശ്ചികം ഒന്ന് മുതൽ ഒരു വർഷത്തേക്ക് ഇവരായിരിക്കും മേൽശാന്തിമാർ.ശബരിമലയിലേക്ക് 25 പേരുടെയും മാളികപ്പുറത്തേക്ക് 15 പേരുടെയും ചുരുക്കപ്പട്ടിക ദേവസ്വം ബോർഡ് പുറത്തിറക്കി. ശബരിമല മേൽശാന്തിയെ പന്തളം നടുവിലെമാളിക കൊട്ടാരത്തിൽ പൂർണ വർമ്മയുടെയും ഗിരീഷ് വിക്രമിന്റെയും മകൻ ‍ഋഷികേശ് വർമ നറുക്കെടുക്കും. മാളികപ്പുറം മേൽശാന്തിയെ പന്തളം വടക്കേടത്ത് കൊട്ടാരത്തിൽ മിഥുന്റെയും പ്രീജയുടെയും മകൾ വൈഷ്ണവിയും നറുക്കെടുക്കും.

Read More

അയ്യപ്പ ഭക്തി ഗാനം” ഹരിവരാസനം” പാടി ജര്‍മ്മന്‍ ഗായിക കാസ്‌മേ സ്പിറ്റ്മാൻ

  konnivartha.com: ഹരിവരാസനം പാടി ജർമൻ ഗായിക കാസ്‌മേ സ്പിറ്റ്മാൻ.ഏറ്റവും മനോഹരമായ അയ്യപ്പ​ഗാനം എന്ന് വീഡിയോയിൽ കുറിച്ചുകൊണ്ടായിരുന്നു കാസ്‌മേ ​ഗാനം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.കാഴ്ചപരിമിതിയുള്ള 21-കാരി കാസ്‌മേ സോഷ്യല്‍ മീഡിയായിലെ പ്രശസ്തയായ പാട്ടുകാരിയാണ്. ഭാരതീയ സംസ്‌കാരത്തോട് പ്രത്യേക അടുപ്പമാണെന്ന് കാസ്‌മേ വ്യക്തമാക്കുന്നു. ഇതിന്‍റെ ഭാഗമായി ഹിന്ദു ഭക്തിഗാനങ്ങളും ശ്ലോകങ്ങളുമെല്ലാം നേരത്തെ അവതരിപ്പിച്ചിട്ടുണ്ട് . കാഴ്ച പരിമിതികളുണ്ടെങ്കിലും പാട്ടുകള്‍ ആലപിക്കാൻ ഇത് തടസമല്ലെന്നും 21 കാരിയായ കാസ്‌മേ പറയുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി കാസ്‌മേയുടെ ഗാനങ്ങള്‍ കേട്ട് അഭിനന്ദിക്കുകയും നേരില്‍ കാണുകയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കുകയും ചെയ്തിട്ടുണ്ട്. അതുല്യമായ കഴിവുകൾക്ക് പേരുകേട്ട കാസ്മേയ്ക്ക് ഭാഷകൾ പഠിക്കാനുള്ള കഴിവുണ്ട്. ആവർത്തിച്ചുള്ള ശ്രവണത്തിലൂടെ ഇന്ത്യൻ ഗാനങ്ങൾ അനായാസമായി എടുക്കുന്നു. “എനിക്ക് 12 ഇന്ത്യൻ ഭാഷകളിൽ പാടാൻ കഴിയും, എന്നാൽ സംസ്‌കൃതത്തിലും ദക്ഷിണേന്ത്യൻ ഭാഷകളിലും പാടാനാണ് ഏറ്റവും ഇഷ്ടം,”കാസ്‌മേ പറയുന്നു . ജർമ്മൻ, ഇംഗ്ലീഷ്…

Read More

വേർച്വൽ ക്യൂ ഇല്ലാതെ ശബരിമലയിൽ ഭക്തർ കയറും:ശക്തമായ പ്രക്ഷോഭം പ്രഖ്യാപിച്ചു – കെ സുരേന്ദ്രൻ( ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ )

konnivartha.com: വേർച്വൽ ക്യു ഇല്ലാതെ ശബരിമലയിൽ ഭക്തർ കയറും എന്നും വീണ്ടും ശബരിമലയെ തകർക്കാൻ പിണറായി ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭം എന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ പ്രഖ്യാപിച്ചു . ദേവസ്വം ബോർഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന ദേവസ്വം ബോർഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണ് . ഇത് ശബരിമലയെ തകർക്കാൻ ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഇത് അംഗീകരിച്ചു തരാൻ ബിജെപി ഒരുക്കമല്ല. ഭക്തർക്കും ഹൈന്ദവ സംഘടനകൾക്കുമൊപ്പം പാർട്ടി നിലകൊള്ളും   . മാലയിട്ട് വരുന്ന ഒരു ഭക്തന് പോലും അയ്യപ്പനെ കാണാതെ തിരിച്ചു പോവേണ്ട സാഹചര്യമുണ്ടാകരുത്. മറ്റ് സംസ്ഥാനങ്ങളിലെ ഭക്തർ ദീർഘകാലത്തെ കാൽനട യാത്രയിലൂടെയാണ് മല ചവിട്ടാനെത്തുന്നത്. വെർച്ച്വൽ ബുക്കിംഗ് അവരെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ…

Read More